Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തെരുവുനായ കടിച്ച് പറിച്ച മുറിവില്‍ പുഴുവരിക്കുന്നു; കൂട്ടിന് പൂച്ചകൾ മാത്രം ; പുറത്തെ വേദനയെക്കാൾ അകത്ത് വേദനയുമായി ഒരമ്മ; മകനുണ്ടായിട്ടും അനാഥയായ അമ്മ നൊമ്പരമാകുന്നു

18 JUNE 2020 12:32 PM IST
മലയാളി വാര്‍ത്ത

മാതാപിതാക്കൾ വയസ്സാകുമ്പോൾ അവരെ ഉപേക്ഷിക്കുന്ന നിരവധി മക്കൾ നമുക്ക് ചുറ്റുമുണ്ട്. കോവിഡിന് ശേഷവും ഈ സ്ഥിതിക്കും മാനസിക അവസ്ഥയ്ക്കും ഒരു മാറ്റവും വന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് ഈ സംഭവം. തീർത്തും വേദനാജനകമായ വാർത്തയാണ്. ഇത് മാത്രമല്ല . ഇത്തരത്തിൽ ഉള്ള നിരവധി വാർത്തകൾ. ഈശ്വരിയമ്മ എന്ന വൃദ്ധയാണ് തെരുവുനായ കടിച്ചെടുത്ത മുറിവില്‍ പുഴുവരിച്ച വേദനയുമായി കഴിഞ്ഞ് കൂടുന്നത്. ആരുമില്ലഞ്ഞിട്ടല്ല ഈ ഗതി എന്ന കാര്യം ഓർക്കുക. മകന്‍ ഉണ്ടെങ്കിലും  ഈശ്വരിയമ്മയുടെ കൂട്ട് പൂച്ചകളാണ്. ഒപ്പം ശരീത്തിലെയും അതിനേക്കാൾ ഉപേക്ഷിക്കപ്പെട്ടത്തിന്റെ വേദനയും.

മകന്‍ ഉണ്ടായിട്ടും കുറെ പൂച്ചകളായിരുന്നു ഇന്നലെവരെ ഈശ്വരിയമ്മ(70)യുടെ കൂട്ട്. തെരുവുനായ കടിച്ചെടുത്ത മുറിവില്‍ പുഴുവരിച്ച വേദനയേക്കാള്‍ വലുതായിരുന്നു വാര്‍ധക്യത്തിലെ ആ ഒറ്റപ്പെടല്‍ അവർക്ക് സമ്മാനിച്ചത് . അവശയായി കിടപ്പിലായതോടെ നാട്ടുകാരുടെ പരാതിയില്‍ കളക്ടര്‍ ഇടപെട്ട് ബുധനാഴ്ച ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു .തലവൂര്‍ ഞാറയ്ക്കാട് ചാമല പീലിക്കോട് കോളനിയിലെ ശ്രീവിലാസം വീട്ടില്‍ തനിച്ചായിരുന്നു ഈശ്വരിയമ്മ. ഒരുമാസംമുന്‍പ് തെരുവുനായയുടെ കടിയേറ്റതോടെ പരസഹായം വേണമെന്ന അവസ്ഥയായി . മകനും ബന്ധുക്കളുമൊക്കെ ഉണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥ . അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നായിരുന്നു ഇതുവരെ ഇവരെ ചികിത്സിച്ചത്. നായകടിച്ച മുറിവ് ഉണങ്ങാതെ പുഴുവരിച്ചതോടെ മണ്‍തറയില്‍ പായവിരിച്ചും പഴന്തുണികള്‍ കൂട്ടിയിട്ടും ഒരേകിടപ്പിലായിരുന്നു. കൂട്ടിന് കുറെ പൂച്ചകളും ഉണ്ടായിരുന്നു . നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തിയത്. സ്ഥിതി വഷളാകുമെന്ന് ബോധ്യമായതോടെ നാട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചെങ്കിലും ആരും കാര്യമാക്കിയില്ല.


ഉടനെ കളക്ടറെ ഫോണില്‍ പരാതി അറിയിക്കുകയായിരുന്നു . പിന്നാലെ തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സുമായി സ്ഥലത്തെത്തി. ഈശ്വരിയമ്മയുടെ ഒപ്പംപോകാന്‍ നാട്ടുകാര്‍ തയ്യാറായെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ വിട്ടുനിന്നതോടെ നാട്ടുകാരും പ്രതിഷേധം അറിയിച്ച് പിന്‍വാങ്ങുകയായിരുന്നു . തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഈശ്വരിയമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വഴിയില്‍ ഇരുത്തേണ്ടിവന്നു.ഒടുവില്‍ തലവൂര്‍ പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടാണ് ആശാ പ്രവര്‍ത്തകയെ ഒപ്പം അയച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാകേഷും പോലീസും സ്ഥലത്തെത്തിയിരുന്നു. ഈശ്വരിയമ്മ ഇപ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയായാല്‍ അധികൃതര്‍ ഇടപെട്ട് സംരക്ഷണം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.40 വര്‍ഷത്തോളം കശുവണ്ടിത്തൊഴിലാളിയായിരുന്നു ഈശ്വരിയമ്മ. അധികൃതരുടെ ഇടപെടലുണ്ടായാലേ ഇനി ഇവരുടെ തുടര്‍ സംരക്ഷണം സാധ്യമാകൂവെന്ന് നാട്ടുകാര്‍ പറയുന്നു.


വാർധക്യമെന്നത്‌ ചിലർക്കുമാത്രംവരുന്ന ഒരവസ്ഥയല്ല. ഈ ഭൂമിയിൽപ്പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കുന്നത് അങ്ങോട്ടുതന്നെയാണ്. എന്നാൽ, പുതിയകാലത്തെ മനുഷ്യർ ഇത് സൗകര്യപൂർവം മറക്കുകയാണ്. നമ്മുടെ വൃദ്ധസദനങ്ങളിൽ പെരുകുന്ന മുഖങ്ങൾ ഇതിനുദാഹരണമാണ്. മാത്രമല്ല ഉപേക്ഷിക്കപ്പെടുന്ന നിരവധി വൃദ്ധ ജനങ്ങളും. സ്നേഹത്തോടെ വൃദ്ധരെ ചേർത്തുപിടിക്കാതെ പുറന്തള്ളുന്നവർ ഓർക്കുക: നിങ്ങളും ഒരുനാൾ വൃദ്ധരാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends