Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

'ഞങ്ങള്‍ ഒരിക്കലും സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കാന്‍ പാടില്ലായിരുന്നു. ഇനിയൊരിക്കലും ഒരു സര്‍ക്കാരാശുപത്രിയുടെ ഏഴയലത്തു പോലും വരാതെ ഞങ്ങള്‍ സൂക്ഷിച്ചുകൊള്ളാം. ഞങ്ങളെപ്പോലെയുള്ളവര്‍ സ്വകാര്യാശുപത്രിയില്‍ അഭയം തേടുമ്പോഴും കേരളം ഒന്നാം സ്ഥാനത്ത് വിളങ്ങിക്കൊള്ളട്ടെ....' സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഒരു കുറിപ്പ്

18 JUNE 2020 01:05 PM IST
മലയാളി വാര്‍ത്ത

സാമൂഹ്യമാധ്യമങ്ങളിൽ സർക്കാർ ആശുപത്രിയിൽ താൻ നേരിടേണ്ടി വന്ന അവഗണകളെക്കുറിച്ച് തുറന്ന് പറയുകയാണ് ഒരു യുവാവ്. പൂര്‍ണ ഗര്‍ഭിണിയായ തന്റെ ഭാര്യക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നേരിടേണ്ട് വന്ന അവഗണനയെ കുറിച്ച് തുറന്ന് പറയുന്നത് ജുബിന്‍ ജേക്കബ് എന്ന യുവാവാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാം നേടിയ എല്ലാ തിളക്കങ്ങളും, ഈ വകുപ്പിനോടുള്ള ബഹുമാനങ്ങളും കഴിഞ്ഞ രണ്ടുനാള്‍ കൊണ്ട് നേരിട്ട അനുഭവങ്ങളിലൂടെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ജുബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി മുമ്പാകെയാണ് ജുബിന്‍ അനുഭവം പങ്കുവയ്ക്കുന്നത്.

ജുബിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കേരള സംസ്ഥാനത്തെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പു മന്ത്രി അറിയാന്‍ എഴുതുന്നത്.

ഞാന്‍ ജുബിന്‍ ജേക്കബ്. എന്റെ ഭാര്യ Jincy വറുഗീസ് സൗദി അറേബ്യയില്‍ ആരോഗ്യവകുപ്പിലെ നഴ്‌സായി സേവനമനുഷ്ഠിച്ചുവരുന്നു.

പ്രസവമടുത്ത സാഹചര്യത്തില്‍ കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ആശുപത്രിയില്‍ നിന്നും ശമ്പളമില്ലാത്ത അവധിയെടുത്ത് ഒട്ടേറെ ദുരിതം സഹിച്ച് കഴിഞ്ഞ മാസം 20ന് നാട്ടിലെത്തിയ അവര്‍ ഇപ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയാണ്. 14 ദിന ക്വാറന്റൈന്‍ കഴിഞ്ഞ് പത്തനംതിട്ട തെള്ളിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും റിലീസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ഞങ്ങള്‍ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിങ്ങിനായി പോയെങ്കിലും അവിടെ 28 ദിവസമാകാത്ത ആളുകള്‍ക്ക് സ്‌കാനിംഗ് ചെയ്യണമെങ്കില്‍ പോലും 1000രൂപ വിലയുള്ള PPE കിറ്റുകള്‍ വാങ്ങിക്കൊണ്ടു ചെല്ലണമെന്ന് പറഞ്ഞതിനാല്‍ മുന്നോട്ടുള്ള ചികില്‍സ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയെന്ന് തീരുമാനിച്ചു.

ഇന്നലെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ എത്തിയ ഞങ്ങളോട് അവിടെയുള്ള ഗൈനക്കോളജിസ്റ്റ് 'ഇത് കൊവിഡ് രോഗികള്‍ക്കുള്ള ആശുപത്രിയാണ്, ജില്ലയിലെ മറ്റേതെങ്കിലും ഗവ. ആശുപത്രിയില്‍ പോകൂ' എന്നും ഞങ്ങളോടാവശ്യപ്പെട്ടു. അതനുസരിച്ച് ഞങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലമെന്ന നിലയില്‍ തിരുവല്ല ഗവണ്‍മന്റ് ആശുപത്രിയില്‍ ഇന്നു രാവിലെ അവിടുത്തെ കണ്‍സല്‍ട്ടിംഗ് ഗൈനക്കോളജിസ്റ്റായ ഡോ. ഗീതാലക്ഷ്മിയെ കാണുവാനായി ഓ.പി ടിക്കറ്റെടുത്തു. ഞങ്ങള്‍ക്കു ലഭിച്ച നമ്പര്‍ 54 ആയിരുന്നു. സമയം 11:30 ആയിട്ടും ആദ്യത്തെയാളെ വിളിച്ചതേയുള്ളൂ എന്ന് മെറ്റേണിറ്റി ബ്ലോക്കില്‍ സെക്യൂരിറ്റി ഡ്യൂട്ടിയിലുള്ള വനിതാ ജീവനക്കാരി പറഞ്ഞു. ഞങ്ങളുടെ കയ്യില്‍ നിന്നും ഒ.പി. ടിക്കറ്റ് വാങ്ങാന്‍ അവര്‍ വിസമ്മതിക്കുകയും ചെയ്തു. മുപ്പത്തിയെട്ട് ആഴ്ച കഴിഞ്ഞ ഗര്‍ഭിണിയായ എന്റെ ഭാര്യയടക്കം ആരോടും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ധാര്‍ഷ്ട്യപൂര്‍വ്വമുള്ള അവരുടെ പെരുമാറ്റം കണ്ടപ്പോള്‍ സര്‍ക്കാരാശുപത്രികള്‍ക്ക് ഇതല്ലാതെ എന്തു മാറ്റമാണുണ്ടായതെന്ന് അറിയാതെ ചിന്തിച്ചുപോയി.

ഈ സമയത്ത് എന്റെ ഭാര്യയ്ക്ക് വിശപ്പും ദാഹവും കലശലായതിനെത്തുടര്‍ന്ന് എന്തെങ്കിലും കഴിക്കാനായി ഞങ്ങള്‍ പുറത്തേക്കു പോയി. തിരികെയെത്തിയപ്പോള്‍ ഡോക്ടര്‍ ഒരു സിസേറിയന്‍ കേസ് എടുക്കാന്‍ പോയിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ 2:30 ആയപ്പോള്‍ ഡോക്ടര്‍ വന്നു. അവിടെയുള്ള സ്റ്റാഫ് നഴ്‌സ് ഞങ്ങളോട് പറഞ്ഞത് ഇനി വിളിക്കാനുള്ള നാലു പേരും എന്റെ ഭാര്യയും അവിടെ കാത്തിരിക്കാനാണ്. അതനുസരിച്ച് ഞങ്ങള്‍ കാത്തുനിന്നു. മൂന്നുമണിയാകും മുമ്പേ ഡോക്ടര്‍ അവിടെനിന്നും പോയെന്ന് അറിയാനിടയായി. ഇനി എപ്പോള്‍ വരുമെന്ന് ചോദിച്ച ഞങ്ങളോട് 'അത് ഡോക്ടറോട് ചോദിക്കണം' എന്ന് വളരെ നിരുത്തരവാദപരമായ മറുപടി. അല്‍പസമയത്തിനകം ഡോക്ടറുടെ നമ്പറില്‍ മൂന്നു തവണ വിളിച്ചു. അവര്‍ എടുത്തില്ല.

തുടര്‍ന്ന് ഡിഎംഒ ഓഫീസിലേക്കു വിളിച്ച് പരാതി പറഞ്ഞപ്പോള്‍ എംഒയുടെ നമ്പര്‍ തന്നു. അതില്‍ മൂന്നു തവണ വിളിച്ചു. ഉത്തരമില്ല.

ഇന്നലെയും ഇന്നുമായി സമയത്ത് ഭക്ഷണം കഴിക്കാന്‍ പോലുമാകാതെ ഞങ്ങള്‍ അലഞ്ഞത് ഒരു സര്‍ക്കാര്‍ ഡോക്ടറുടെ സേവനത്തിനു വേണ്ടിയായിരുന്നു. അതാണിപ്പോള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്. മുപ്പത്തിയെട്ട് ആഴ്ചയായ ഒരു ഗര്‍ഭിണിക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടിവന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. അതിന് നിരുപാധികം താങ്കളോടും താങ്കളുടെ വകുപ്പിനോടും മാപ്പുചോദിക്കുന്നു.

ഞങ്ങള്‍ക്കുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ ആരും ആരെയും ഒന്നും പറയില്ലെന്നറിയാം. ആര്‍ക്കും ഒരു ശിക്ഷയും ലഭിക്കണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹമില്ല, പക്ഷേ ഒരപേക്ഷയുണ്ട്. ആരോഗ്യകേരളം, കേരളം ഒന്നാമത് എന്നൊക്കെ നാം അഭിമാനപുരസ്സരം വിളിച്ചുപറയുമ്പോള്‍ എന്റെ മനസ്സില്‍ ആത്മനിന്ദ തോന്നിക്കുന്നത് കേവലം ഇന്നത്തെ അനുഭവങ്ങള്‍ മാത്രമല്ല. ഏതാനും കാഴ്ചകളും കൂടിയാണ്. മെറ്റേണിറ്റി വാര്‍ഡിന്റെ വരാന്തയില്‍ ഒരു കിടക്കയില്‍ രണ്ടു രോഗികള്‍ വീതം കിടക്കുന്ന, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വെറും പുഴുക്കളെപ്പോലെ ഞെരുങ്ങിക്കിടക്കുന്ന കുറെ മനുഷ്യര്‍. അവരും ഈ രാജ്യത്തെ പൗരന്മാരാണ്.. അവരുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം വാങ്ങിയെടുത്ത് ഭക്ഷണം കഴിച്ച ചോരയോട്ടം കൂടിയിട്ടാണോ ജീവനക്കാര്‍ അവരെ ഇങ്ങനെ നരകിപ്പിക്കുന്നത്? തെരുവുനായെപ്പോലെ ആട്ടിവിടുന്നത്..? ഒന്നു കാണാന്‍ പോലും അവസരം നിഷേധിക്കുന്നത്?

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാം നേടിയ എല്ലാ തിളക്കങ്ങളും, ഈ വകുപ്പിനോടുള്ള ബഹുമാനങ്ങളും കഴിഞ്ഞ രണ്ടുനാള്‍ കൊണ്ടുണ്ടായ നേരനുഭവങ്ങളില്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് അല്‍പമല്ലാത്ത ദുഃഖത്തോടെ തന്നെ പറഞ്ഞുകൊള്ളട്ടെ...

ആത്യന്തികമായി തെറ്റ് ഞങ്ങളുടെ ഭാഗത്താണ്. ഞങ്ങള്‍ ഒരിക്കലും സര്‍ക്കാര്‍ സംവിധാനത്തെ ആശ്രയിക്കാന്‍ പാടില്ലായിരുന്നു. ഇനിയൊരിക്കലും ഒരു സര്‍ക്കാരാശുപത്രിയുടെ ഏഴയലത്തു പോലും വരാതെ ഞങ്ങള്‍ സൂക്ഷിച്ചുകൊള്ളാം. ഞങ്ങളെപ്പോലെയുള്ളവര്‍ സ്വകാര്യാശുപത്രിയില്‍ അഭയം തേടുമ്പോഴും കേരളം ഒന്നാം സ്ഥാനത്ത് വിളങ്ങിക്കൊള്ളട്ടെ.

സാദരം
ജുബിന്‍ ജേക്കബ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends