Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ബില്ലടച്ചില്ലെങ്കിലും വൈദ്യുതി വിച്ഛേദിക്കില്ല... ബില്ലിംഗ് നിലപാടില്‍ മാറ്റമില്ല... ഉപഭോക്താക്കള്‍ വൈദ്യുതി ബില്ല് അഞ്ചു തവണയായി തിരിച്ചടച്ചാല്‍ മതിയെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍, പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആശ്വാസ നടപടിയുമായി കെ.എസ്.ഇ.ബി

18 JUNE 2020 01:15 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വരെ എത്തിയ ബില്ല് വിഷയത്തില്‍ ആശ്വാസ നടപടിയുമായി കെ.എസ്.ഇ.ബി. ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലടക്കാന്‍ അഞ്ചു തവണ വരെ അനുവദിക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള അറിയിച്ചു. ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് തവണകള്‍ അനുവദിക്കാന്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് കെ.എസ്.ഇ.ബി നിര്‍ദേശം നല്‍കി.

അമിത ചര്‍ജിനെതിരെ വ്യപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ആശ്വാസ നടപടിയുമായി കെ.എസ്.ഇ.ബി ചെയര്‍മാന്‍ തന്നെ രംഗത്ത് എത്തിയത്. ബില്ലിലെ അഞ്ചിലൊന്ന് തുക ആദ്യം അടയ്ക്കണം. ശേഷിക്കുന്ന തുക നാലു തവണയായി അടയ്ക്കാം. ഗാര്‍ഹിക ഉപഭോക്താകള്‍ക്ക് നേരത്തെ മൂന്നുതവണയായി ബില്ലടയ്ക്കാന്‍ അനുവദിച്ചിരുന്നു. പകുതിതുക അടച്ചാല്‍ ശേഷിക്കുന്ന തുക രണ്ടു തവണകളായി അടക്കാനായിരുന്നു നേരത്തെ നിര്‍ദേശിച്ചത്. ഇക്കാര്യം കെ.എസ്.ഇ.ബി സുപ്രീംകോടതിയിലും അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ അഞ്ചു തവണകളാക്കിയത്.

അടഞ്ഞു കിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റര്‍ റീഡിംഗ് ഇല്ലാതെ ശരാശരി കണക്കാക്കി നല്‍കിയ ബില്‍ ഇപ്പോള്‍ അടച്ചില്ലെങ്കിലും വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കില്ല. ഇവര്‍ മീറ്റര്‍ റീഡിംഗ് നടത്താന്‍ സെക്ഷന്‍ ഓഫീസുകളെ സമീപിക്കാമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചു.
ലോക്ഡൗണ്‍ കാലമായ എപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലേക്കാണ് ഈ അനുകൂല്യം നല്‍കുന്നത്. കൂടാതെ വ്യപാര സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഫിക്സഡ് ചാര്‍ജില്‍ ഈ കാലളവില്‍ 25 ശതമാനം ഇളവ് നല്‍കാനും ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാല്‍ ബില്ലിംഗില്‍ അപകതയില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കെ.എസ്.ഇ.ബി. ഉപഭോക്തകള്‍ക്ക് നല്‍കിയത് അവര്‍ ഉപയോഗിച്ച വൈദ്യുതി ഉപഭോഗത്തിന്റെ ബില്ലുമാത്രമാണ്. എന്നാല്‍ ബില്ലംഗില്‍ അപകതയുണ്ടെന്ന വാദമാണ് പ്രതിപക്ഷ പാര്‍ട്ടികളും ഉപഭോക്തക്കളും പ്രധാനമായി ഉന്നയിക്കുന്നത്. വൈദ്യുതി റെഗുലേറ്ററി ബോര്‍ഡിന്റെ ബില്ലിംഗ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ബില്ലുകള്‍ തയാറാക്കാന്‍ സാധിക്കുകയുള്ളു. ഇതു തുടരാന്‍ തന്നെയാണ് ബോര്‍ഡിന്റെ തീരുമാനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends