ചുറ്റും വൈറസുണ്ട്,പിടികൊടുക്കാതിരിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ...സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികള് കൂടുന്നു....കേരളം സാമൂഹിക വ്യാപന ഭീഷണിയില്

സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികള് കൂടുന്നത് ആരോഗ്യവകുപ്പിന് ആശങ്കയേറ്റുകയാണ്. യാത്രാചരിത്രമോ വിദേശത്തുനിന്നോ മറ്റ് സംസ്ഥാനങ്ങളില് നിന്നോ മടങ്ങിവന്നവരുമായി സമ്പര്ക്കമോ ഉണ്ടായിട്ടില്ലാത്ത മുപ്പതിലധികം പേര്ക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കേരളം സാമൂഹിക വ്യാപനത്തിന്റെ വക്കിലല്ല, ഭീഷണിയില് തന്നെയാണ്...
കേരളത്തിൽ സമൂഹ വ്യാപനം നടന്നു കഴിഞ്ഞുവോ എന്ന സംശയം ബലപ്പെടുന്നു. 35 ൽ അധികം രോഗികൾ ഉറവിടം അറിയാത്തവരാണ്. ഇവർക്ക് എവിടെനിന്നാണ് രോഗം കിട്ടിയതെന്ന് അറിയില്ല... ഇവർ എവിടേക്കും യാത്ര ചെയ്തിട്ടുമില്ല ..അപ്പോൾ നമുക്ക് ചുറ്റും അന്തരീക്ഷത്തിൽ കോവിഡ് 19 വൈറസുകൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് തന്നെ വേണം കരുതാൻ
Covid’19 ലോകവ്യാപകമായ പകര്ച്ചവ്യാധിയാണ്. ഇതിനകം 215 രാജ്യങ്ങളില് രോഗമെത്തിയിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനമോ രാജ്യമോ ഒറ്റയ്ക്ക് നേടുന്ന വിജയം മതിയാകില്ല ഈ രോഗാണുവിനെ നേരിടാൻ .
മനുഷ്യരാശി ഒന്നടങ്കം ഈ ഭീഷണി മറികടക്കണം. ഒന്നുകില് പ്രകൃതിദത്ത വാക്സിന്, അല്ലെങ്കില് കൃത്രിമ വാക്സിന് കണ്ടെത്തിയാൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം ആയി എന്ന് പറയാനാകൂ ..അല്ലെങ്കിൽ മൂന്നാമത്തെ പരിഹാരം വൈറസ് സ്വയം നിഷ്ക്രമിക്കുകയോ ഇല്ലാതാകുകയോ ചെയ്യുക എന്നതാണ്. പക്ഷെ അത് മനുഷ്യനിയന്ത്രണത്തിലുള്ള കാര്യമല്ല.
രണ്ടു മാസം മുൻപ് വരെ 266 നടുത്താണ് ഓരോദിവസവും ഇണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് 1000 ൽ അധികം ആയിരിക്കുന്നു.. അതിൽ നിന്ന് തന്നെ കേരളത്തിലും വൈറസ് വ്യാപനം അതിശക്തമാണെന്നു മനസ്സിലാക്കാം
ഇപ്പോൾ പ്രവാസികളുടെയും ഇതര സംസ്ഥാനത്തു നിന്ന് ഉള്ളവരുടെയും തിരിച്ചുവരവ് തുടങ്ങിയതോടെയാണ് കോവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയത് . പക്ഷെ ഇങ്ങനെ വരുന്നവരെല്ലാം കൃത്യമായി ഹോം ക്വാറന്റൈനിൽ പോകുന്നുമുണ്ട്. എന്നിട്ടും രോഗം പടരുന്നു എന്നതിനർത്ഥം ഹോം ക്വാറന്റൈൻ എന്നത് കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നത് തന്നെയാണ്.
ഹോം ക്വാറന്റൈൻ എന്നാൽ റൂം ക്വാറന്റൈൻ എന്നാണെന്നു ആരും മനസ്സിലാക്കുന്നില്ല എന്നാണ് പ്രധാനകാരണം. പ്രത്യക്ഷത്തിൽ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും രോഗവാഹകരായിരിക്കാൻ സാധ്യതയുണ്ട്. ..ഇത് വീട്ടിലെ മറ്റ് അംഗങ്ങൾക്ക് രോഗം ഉണ്ടാകാൻ കാരണമാകുന്നു.
സംസ്ഥാനത്ത് സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്ക്കാര് ആ ചുമതല ഏറ്റെടുക്കണമെന്നാണ് ഇന്ത്യന് മെഡിക്കല് അസോസിയേഷന് കൊച്ചി പ്രസിഡന്റ് രാജീവ് ജയദേവന് പറഞ്ഞത്
കണ്ണൂരിൽ ഇപ്പോൾ സമ്പർക്കം വഴി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.. ഇന്നലെ 14 വയസുകാരനാണ് സമ്പര്ക്കത്തിലൂടെ രോഗം പകര്ന്നത്. ഇതിന് പിന്നാലെയാണ് കണ്ണൂർ കോർപറേഷനിലെ മൂന്നു വാർഡുകൾ ഇന്ന് ഉച്ചക്ക് രണ്ടു മണിമുതൽ കണ്ടൈന്മെന്റ് സോൺ ആയി മാറുന്നത്..
ഇന്നലെ മാത്രം നാലുപേർക്കാണ് കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. 14415 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 23 പേരെയാണ് ഇന്നലെ പുതിയതായി ജില്ലയിൽ നിരീക്ഷണത്തിലാക്കിയത്.
ഈ സാഹചര്യത്തിൽ കേരളം സമൂഹവ്യാപനത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞുവോ എന്ന ആശന്ക കണക്കുകയാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും ഒപ്പം പൊതുജനങ്ങളും ഈ സാഹചര്യത്തിന്റെ ഗൗരവം പൂർണമായും ഉൾക്കൊണ്ട് സാമൂഹിക അകലം ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്
https://www.facebook.com/Malayalivartha
























