മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസില് മുഖ്യപ്രതി കീഴടങ്ങി; പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; കീഴടങ്ങുന്നത് രണ്ടു വർഷത്തിനു ശേഷം

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസില് മുഖ്യപ്രതിയായ എസ്ഡിപിഐ-പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകന് സഹല് കീഴടങ്ങി. കേസിലെ പത്താമത്തെ പ്രതിയാണ് സഹല്. അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് പനങ്ങാട് സ്വദേശിയായ സഹല് ആയിരുന്നു. അഭിമന്യു കൊല്ലപ്പെട്ട് രണ്ടു വർഷത്തിനുശേഷമാണ് കേസിലെ മുഖ്യപ്രതി സഹൽ കീഴടങ്ങുന്നത്. ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പന്ത്രണ്ടാം പ്രതി ഷ ഹിം കൂടി പിടിയിലാകാനുണ്ട്.
2018 ജൂലൈ 2 ന് അർദ്ധരാത്രി 12.45നായിരുന്നു എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവും, ഇടുക്കി ജില്ലാ ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യു കൊല്ലപ്പെടുന്നത്. എസ് ഡി പി ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം.പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ പതിനാറ് പ്രതികളാണുള്ളത്. മറ്റൊരു എസ് എഫ് ഐ പ്രവർത്തകനായ അർജുനും കത്തി കുത്തേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. അർജുനെ കുത്തിയ മുഹമ്മദ് ഷഹിം കഴിഞ്ഞ വർഷം നവംമ്പറിൽ കോടതിയിൽ കീഴടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























