വളർത്തി വലുതാക്കി തന്നോളം പോന്ന മകന്റെ കാലുപിടിച്ചു വാവിട്ടു കരഞ്ഞു പറഞ്ഞിട്ടും കേട്ടാലറക്കുന്ന തെറി പറഞ്ഞ് മകൻ അച്ഛനെ ക്രൂരമായി മർദ്ദിച്ചു ....അച്ഛനെ മകൻ ക്രൂരമായി അടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മകനെതിരേ കേസെടുത്ത് പോലീസ് ..

വയോധികനായ സ്വന്തം അച്ഛനെ മകൻ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദമായതിനെത്തുടർന്ന് മകനെതിരേ പോലീസ് കേസെടുത്തു.
കവിയൂർ കണിയാൻപാറയിൽ പനങ്ങായിൽ കൊടഞ്ഞൂർ ഏബ്രഹാം ജോസഫിനെയാണ് 27 വയസ്സുള്ള മകൻ അനിൽ ക്രൂരമായി മർദ്ദിക്കുന്നത് .. പോലീസ് കേസെടുത്തതിനെത്തുടർന്ന് മകൻ അനിൽ ഒളിവിലാണ്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അനിൽ പിതാവായ ഏബ്രഹാമിനെ മർദ്ദിച്ചത്. അച്ഛൻ ബന്ധുവീട്ടിൽ പോകുന്നത് ചോദ്യം ചെയ്താണ് അനിൽ മർദിക്കുന്നത്. ഇനി ഞാൻ ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാലു പിടിച്ച് പിതാവ് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്
മർദനത്തിനിടെ അനിൽ പിതാവിനെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുന്നതും വീഡിയോയിൽ കേൾക്കാം ... പിതാവിനെ മർദിക്കുന്നതിൽ നിന്ന് അനിലിനെ പിന്തിരിപ്പിക്കാൻ അയൽവാസികളിൽ ചിലർ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
അയൽവാസികളിലാരോ എടുത്ത വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇന്നലെ പ്രചരിച്ചത്. ഇതിനു പിന്നാലെ അനിലിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് തിരുവല്ല പോലീസ് പറഞ്ഞു. പോലീസ് വരുന്നതറിഞ്ഞ് അനിൽ വീട്ടിൽ നിന്നും കടന്നുകളഞ്ഞു.
ഏബ്രഹാമും മകൻ അനിലും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഏബ്രഹാമിന്റെ ഭാര്യ മകൾക്കൊപ്പമാണ് താമസം. അനിൽ മദ്യപിച്ചെത്തി പതിവായി പിതാവിനെ മർദ്ദിക്കാറുണ്ടെന്ന് പരിസരവാസികളിൽ നിന്നും വിവരം ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും തിരുവല്ല എസ്ഐ ആദർശ് പറഞ്ഞു.
https://www.facebook.com/Malayalivartha
























