വൈദ്യുതി ബിൽ വര്ധിക്കുന്നത് എങ്ങനെ? വൈദ്യുതി ബില്ലുകള് കേരളത്തിന് തലവേദന ; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കെ.എസ്.ഇ.ബിയുടെ മറുപടി

കെ.എസ്.ഇ.ബിക്ക് 1.37 കോടി ഉപയോക്താക്കളാണുള്ളത്. ഇതില് വലിയൊരു വിഭാഗം സാധാരണക്കാരായ ഗാര്ഹിക ഉപഭോക്താക്കളാണ്. കെ.എസ്.ഇ.ബിയുടെ സ്ലാപ് പ്രകാരം 250 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഇവര്ക്ക് സബ്സിഡി നിരക്കിലാണ് വൈദ്യുതി ലഭിക്കുന്നത്. എന്നാല് കോവിഡുമൂലം റീഡിംഗ് എടുക്കാന് വൈകിയതുകൊണ്ട് പാവപ്പെട്ടവരുടെ വൈദ്യുതി ഉപയോഗം 250 യൂണിറ്റിനു മുകളിലാകുകയും സബ്സിഡി നഷ്ടപ്പെട്ട അവര്ക്ക് കൂടിയ നിരക്കിലുള്ള വൈദ്യുതി ചാര്ജ് അടക്കേണ്ടി വരികയും ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
മീറ്റര് റീഡിംഗില് കാലതാമസമുണ്ടായപ്പോള് ഒരാള് ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കൂടുതലായി രേഖപ്പെടുത്തേണ്ടി വരും. വൈദ്യുതിയുടെ ഉപഭോഗം കൂടുതലാകുമ്പോള് കൂടുതല് ഉയര്ന്ന് സ്ലാബിലേക്കും, നിരക്കിലേക്കും വരും. ഉദാഹരണമായി, പ്രതിമാസം 200 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഗാര്ഹിക ഉപഭോക്താവിന് ബോര്ഡിന്റെ നിലവിലെ താരിഫ് പ്രകാരം ആദ്യത്തെ 50യൂണിറ്റിന് 3.15 രൂപയും, 51 മുതല് 100 വരെയുള്ള യൂണിറ്റിന് 3.70 രൂപയും, 101 മുതല് 150 വരെയുള്ള യൂണിറ്റിന് 4.80 രൂപയും ശേഷിക്കുന്ന (151 മുതല് 200) യുണിറ്റിന് 6.40 രൂപയും വച്ച് കണക്കാക്കിയാണ് ബില്ല് തയ്യാറാക്കുന്നത്. മീറ്റര് റീഡിംഗ് എടുക്കുന്നതില് 10 ദിവസത്തെ കാലതാമസം വന്നാല് ആദ്യത്തെ അമ്പത് യൂണിറ്റ് ഉപയോഗിക്കുകയും അത് പ്രകാരം ഒരു യൂണിറ്റിന് 3. 15 രൂപ നല്കുകയും ചെയ്യുന്ന ഉപഭോക്താവ് നൂറുയൂണിറ്റ് ഉപയോഗിക്കുന്നയാളുടെ സ്ലാബിലേക്ക് വരികയും ഒരു യൂണിറ്റിന് 3.15 രൂപ എന്നത് 3.70 രൂപയാവുകയും ചെയ്യും. അതു പോലെ നൂറ് യുണിറ്റ് വരെ ഉപയോഗിക്കുകയും യൂണിറ്റിന് 3.70 രൂപ നല്കുകയും ചെയ്ത് കൊണ്ടിരുന്നയാള് മൂന്നാമത്തെ സ്ലാബിലേക്ക് വരികയും 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നയാള് നല്കേണ്ട യൂണിറ്റിന് 4.80 രൂപ നല്കേണ്ടി വരികയും ചെയ്യും. ഇങ്ങനെ തങ്ങളുടേതല്ലാത്ത കുറ്റത്തിനാണ് ഉയര്ന്ന വൈദ്യുത നിരക്ക് പാവപ്പെട്ട ഉപഭോക്താക്കളില് വൈദ്യുതി ബോര്ഡ് കുത്തിപ്പിടിച്ച് വാങ്ങിക്കുന്നത്. ശരാശരി പ്രതിദിനം ഏഴ് യുണിറ്റ് ഉപയോഗിക്കുന്നുവെന്ന് കണക്കാക്കിയില് തന്നെ എഴുപത് യൂണിറ്റ് അധികമായി ഇതിനോട് ചേരും അപ്പോള് അയാളുടെ ഉപഭോഗം 270 യൂണിറ്റായി മാറുന്നു ഈ സാഹചര്യത്തില് ആ ഉപഭോക്താവിന് ആകെ യുണിറ്റിനും 5.80 രൂപ നിരക്കില് ബില്ല് അടക്കേണ്ടി വരും.
എന്നാല് ലോക്ഡൗണ് സമയത് റീഡിങ് എടുക്കാന് പറ്റാത്ത സാഹചര്യം നിലനിന്നത് കൊണ്ട് നാലു മാസം ആയപ്പോഴാണ് റീഡിങ് എടുത്തത്. അതിന്റെ ആവറേജാണ് രണ്ടു മാസത്തെ ഉപഭോഗമായി രേഖപ്പെടുത്തിയത്. ഈ ആവറേജ് വെച്ച് ആദ്യത്തെ രണ്ടു മാസത്തിന്റെയും (ഫെബ്രുവരി ,മാര്ച്ച്) അടുത്ത രണ്ടു മാസത്തിന്റെയും (ഏപ്രില്,മെയ് ) ബില്ല് പ്രത്യേകം പ്രത്യേകമായിയാണ് കണക്കായിക്കിരിക്കുന്നത്. ഇത് ഒരിക്കലും ബില്ല് വര്ധിക്കാന് കാരണമാകില്ല. മറിച്ച് ഉപഭോക്താവിന് അനുകൂലമായിരിക്കും. ലോക്ഡൗണ് കാലത്ത് ജനങ്ങള് കൂടുതല് വീട്ടിലുണ്ടായിരുന്നത് വൈദ്യുതി ഉപഭോഗം വര്ധിപ്പിച്ചു. ഇതിന്റെ ഫലമായിയാണ് വൈദ്യുതി ചാര്ജ് വര്ധിച്ചത്. അല്ലാതെ കണക്കിലെ പിഴവല്ലെന്നും കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നു. എന്നാല് 250 യൂണിറ്റ് വരെ ഓരോ 50 യൂണിറ്റ് വര്ധനവിന് 600 രൂപയിലധികം രൂപയും 250 യൂണിറ്റിന് മുകളില് ഉള്ള ഓരോ 50 യൂണിറ്റ് ഉപഭോഗത്തിനും 1000രൂപയോളവും അധികമായി ഉപഭോക്താവിന് അടക്കേണ്ടിവരും. ഇതിനു അനുസൃതമായി ഫിക്സിഡ് ചാര്ജിലും, ഡ്യൂട്ടി ചാര്ജിലും വര്ധനവ് ഉണ്ടാകുമെന്നും കെ.എസ്.ഇ.ബി പറയുന്നത്.
വൈദ്യുതി ഉപഭോഗം കൂടുമെന്ന് പ്രതിക്ഷിച്ച് വൈദ്യുതി വാങ്ങുന്നതിനായി കെ.എസ്.ഇ.ബി പവര് പര്ച്ചേസ് എഗ്രിമെന്റുകള് സംസ്ഥാനത്തിന് പുറത്തുള്ള കമ്പനികളുമായി ഒപ്പുവച്ചിരുന്നു. വാങ്ങിയാലും വാങ്ങിയില്ലങ്കിലും ഒരു നിശ്ചിത തുക ഈ കമ്പനികള്ക്ക് കെ.എസ്.ഇ.ബി നല്കണം. വൈദ്യുതി വാങ്ങേണ്ട ആവശ്യം വരാതിരിക്കുകയും എന്നാല് ഈ നിശ്ചിത തുക നല്കേണ്ടി വരികയും ചെയ്തപ്പോള് കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടായി. ഈ നഷ്ടം നികത്താന് പാവപ്പെട്ട ഉപഭോക്താക്കളെ കെ.എസ്.ഇ.ബി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വൈദ്യുതി ബോര്ഡിന്റെ സെക്ഷന് ഓഫീസില് ചെന്നാല് എല്ലാം ശരിയാകുമെന്നാണ് ബോര്ഡ് പറയുന്നത്. ആളുകള് അവിടെ ക്യൂ നില്ക്കുകയാണ്. എന്നാല് കംപ്യൂട്ടറൈസ്ഡ് ബില്ലിലെ സങ്കീര്ണമായ കണക്കുകളും മറ്റും ചൂണ്ടിക്കാട്ടി ഉപയോക്താക്കളെ പറഞ്ഞുവിടുകയാണു ചെയ്യുന്നതെന്നും അവര് പറയുന്നു. എന്തായിരുന്നാലും കണക്കിലെ സങ്കീര്ണത തന്നെയാണ് നിലവിലത്തെ സാഹര്യത്തിന് പ്രധാനകാരണമെന്ന കാര്യത്തില് സംശയമില്ല. ഇതിന്റെ പാര്ശ്വഫലം അനുഭവിക്കുന്നത് നിരവധി ഉപഭോക്താക്കളും.
https://www.facebook.com/Malayalivartha
























