കേരള കോണ്ഗ്രസ് (ബി) യു.ഡി.എഫിലേക്ക് മടങ്ങാന് ശ്രമം; ഇടനിലയായി നിന്നത് കോണ്ഗ്രസ് ; വിവരം പുറത്തായതോടെ തുടര് ചര്ച്ചകള് വഴി മുട്ടി

കേരള കോണ്ഗ്രസ് (ബി) യു.ഡി.എഫിലേക്ക് മടങ്ങാന് ശ്രമം നടത്തിയിരുന്നു. എന്നാല് വാര്ത്തകള് പുറത്തായതോടെ യു.ഡി.എഫ് നേതൃത്വം ചര്ച്ചയില് നിന്നും പിന്മാറുകയും കേരളാ കോണ്ഗ്രസ് (ബി) നേതാക്കള് വാര്ത്ത നിഷേധിച്ചു രംഗത്തു വരുകയുമായിരുന്നുവെന്നാണ് സൂചന. പക്ഷേ യു.ഡി.എഫിലേക്കുള്ള മടക്കത്തിന് ഇടനിലയായി നിന്നത് മുസ്ലിം ലീഗോ എം.കെ മൂനീറോ അല്ല മറിച്ച് കോണ്ഗ്രസ് നേരിട്ടു തന്നെയാണ് നടത്തിയതെന്നാണ് ഇപ്പോള് പുറത്തു വരുന്ന വാര്ത്ത.
കോണ്ഗ്രസിലെ കൊല്ലത്തു നിന്നുള്ള ഒരു ജനറല് സെക്രട്ടറിയാണ് ഇടനിലക്കാരനായി ആദ്യം ചര്ച്ച നടത്തിയത്. അദ്ദേഹം ആദ്യം ഇതു സംബന്ധിച്ച് കെ.ബി ഗണേഷ് കൂമാറുമായി ചര്ച്ച നടത്തി. തുടര്ന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവുമായി രാണ്ടാം ഘട്ടത്തില് ആര്.ബാലകൃഷ്ണ പിള്ള ചര്ച്ച നടത്താന് ധാരണയില് എത്തിച്ചേരുകയും ചെയ്തിരുന്നു. എന്നാല് ഇതിനിടെയാണ് മുസ്ലിം ലിഗ് നേതാവ് എം.കെ മുനീര് ആര്.ബാലകൃഷ്ണപിള്ളയെ സന്ദര്ശിക്കുന്നതും ഇത് യു.ഡി.എഫിലേക്കുള്ള മടക്കം ചര്ച്ചചെയ്യാനാണെന്ന തരത്തില് വാര്ത്തകള് പ്രചരിക്കുന്നതും. ഇതിനെ തുടര്ന്നാണ് ആര്.ബാലകൃഷ്ണ പിള്ളയും കെ.ബി ഗണേഷ് കുമാറും ഉള്പ്പെടെയുള്ള കേരളാ കോണ്ഗ്രസ് നേതാക്കള് വാര്ത്താ സമ്മേളനം നടത്തി വാര്ത്ത നിഷേധിച്ചത്. തങ്ങള്ക്ക് യു.ഡി.എഫിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും എല്.ഡി.എഫ് തങ്ങള്ക്ക് അര്ഹിക്കുന്ന പ്രധാന്യം ലഭിക്കുന്നുണ്ടെന്നും ആര്.ബാലകൃഷ്ണപിള്ള വാര്ത്താ സമ്മേളനത്തില് പറയുകയും ചെയ്തു.
കേരളാ കോണ്ഗ്രസ് (ബി) യു.ഡി.എഫില് ചേരണമെന്ന ആവശ്യവുമായി അങ്ങോട്ടു ചെന്നതല്ല മറിച്ച് യു.ഡി.എഫ് നേതാക്കളാണ് കേരളാ കോണ്ഗ്രസ് (ബി) നേതാവിനെ ഈ ആവിശ്യവുമായി സമീപിച്ചതെന്നാണ് വിവരം. നിലവില് കൊല്ലത്ത് നിന്നും യു.ഡി.എഫിനെ നിയമസഭയില് പ്രതിനിധികളില്ല. കൊല്ലത്തെ ശക്തമായ ആര്.എസ്.പിക്കുപോലും കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില് കാലിടറി. ഈ സാഹചര്യത്തിലാണ് കേരളാ കോണ്ഗ്രസ് (ബി) യു.ഡി.എഫിലേക്കു വരുന്നത് കൊല്ലത്തെ യു.ഡി.എഫിനെ ശക്തിപ്പെടുത്താന് സഹായിക്കുമെന്ന നിലപാട് കോണ്ഗ്രസിനുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്ച്ചകള് നടന്നതും. എന്നാല് വാര്ത്തകള് പുറത്തുവന്നതോടെ എല്.ഡി.എഫ് നേതാക്കള് നിലപാട് കര്ശനമാക്കുകയും കേരളാ കോണ്ഗ്രസ് ചര്ച്ചകളില് നിന്നും പിന്നോട്ട് പോകുകയും ചെയ്തു.
https://www.facebook.com/Malayalivartha
























