Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസ്: പ്രതിയെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനും സെഷൻസ് കോടതി ഉത്തരവ്

18 JUNE 2020 04:30 PM IST
മലയാളി വാര്‍ത്ത

വധശ്രമം, സ്പിരിറ്റ് കടത്ത് ഉൾപ്പെടെ ഇരുപത്തി മൂന്നിലധികം കേസുകളിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പ്രതിയായ ആര്യനാട് ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. ശ്യാമിനെതിരെ കള്ളനോട്ട് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും തിരുവനന്തപുരം അഡീ.സെഷൻസ് കോടതി പുറപ്പെടുവിച്ചു. ആഗസ്റ്റ് 17 നകം പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവിട്ടു.

കൂടാതെ പ്രതിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ കണ്ടു കെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടാൻ വില്ലേജ് ഓഫീസർമാരോടും കോടതി ഉത്തരവിട്ടു. വില്ലേജ് ഓഫീസർമാർ ആഗസ്റ്റ് 17 നകം ജപ്തി നടപടി റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 82 , 83 പ്രകാരമാണ് കോടതി നടപടി.

നെടുമങ്ങാട് വെള്ളനാട് വില്ലേജിൽ കന്യാരുപാറ പ്രദീജ ഭവനിൽ നിന്നും അതിയന്നൂർ വില്ലേജിൽ റസ്സൽപുരം ശാന്തിപുരം കാറത്തല ശ്യാം നിവാസ് വീട്ടിൽ കുട്ടപ്പൻ മകൻ ആര്യനാട് ശ്യാം എന്നും റിജു എന്നും വിളിക്കുന്ന ശ്യാം കുമാർ (38) , ആറ്റിപ്ര കുളത്തൂർ കുഴിവിളാകത്ത് വീട്ടിൽ നിന്നും പട്ടം പൊട്ടക്കുഴി തേക്കുംമൂട് മൂന്നു നില ഫ്ലാറ്റിൽ ' ഡ്രീം ടച്ച് ' എന്ന സ്ഥാപനം നടത്തുന്ന ഉഷ എന്ന ഉഷേന്ദ്ര മണി ( 48 ) എന്നിവരാണ് കള്ളനോട്ട് കേസിലെ ഒന്നും രണ്ടും പ്രതികൾ.

2010 നവംബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടം വാർഡിൽ പൊട്ടക്കുഴി തേക്കുംമൂട് ' ഡ്രീം ടച്ച് 'സ്ഥാപനം പ്രവർത്തിക്കുന്ന 3 നില ഫ്ലാറ്റിന്റെ കാർ പോർച്ചിലും മുറ്റത്തുമായി നിർത്തിയിട്ടിരുന്ന കെ എൽ - 20 ബി 6110 നമ്പർ മാരുതി ആൾട്ടോ കാറിലും കെ എൽ O1 റ്റി 1135 എന്ന ടെമ്പററി രജിസ്ട്രേഷൻ നമ്പർ പതിച്ച മാരുതി റിറ്റ്സ് കാറിലും സൂക്ഷിച്ചിരുന്നതായ കള്ളനോട്ടുകളും നിർമ്മാണ സാമഗ്രികളും മെഡിക്കൽ കോളേജ് പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

പ്രതികൾക്ക് ഇന്ത്യൻ കറൻസി നോട്ടുകൾ കപടാനുകരണം നടത്തി വ്യാജമായി നിർമ്മിച്ച് വിനിമയം നടത്തി അന്യായമായി ധനം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ആലോചിച്ചുറച്ച് നിർമ്മിച്ച 500 രൂപയുടെ 70 ഉം , 100 രൂപയുടെ 158 ഉം ഉൾപ്പെടെ 50,800 രൂപയുടെ വ്യാജ കറൻസി നോട്ടുകളും ഭാഗികമായി പ്രിന്റ് ചെയ്ത 100 രൂപയുടെ 118 കറൻസി നോട്ടുകളും , 500 രൂപയുടെ 80 കറൻസി നോട്ടുകളും ഉൾപ്പെടെ ആകെ 1,02,600 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും അവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചതും , തുടർന്നുള്ള നിർമ്മാണത്തിന് വേണ്ടി ഉപയോഗിക്കുന്നതിലേക്ക് ലക്ഷ്യം വച്ചും സ്കാനറുകൾ , കടലാസ്സുകൾ , മഷി , കട്ടിംഗ് ബ്ലേഡ് , പ്രിന്റർ , ടോണർ മുതലായവ സൂക്ഷിച്ച് ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് കേസ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ സജി ശങ്കർ ആണ് ഫ്ലാറ്റ് റെയ്ഡ് ചെയ്ത് വ്യാജ കറൻസികളും നിർമ്മാണ സാമഗ്രികളും മറ്റും പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണം സർക്കിൾ ഇൻസ്പെക്ടർ റ്റി.ശ്യാംലാൽ ഏറ്റെടുത്തു. എന്നാൽ ഉന്നത ഇടപെടൽ കാരണം പ്രതികളെ അറസ്റ്റ് ചെയ്യാതെ 6 മാസം ഒളിവിൽ കഴിഞ്ഞ ശ്യാമിന് 2011 ഏപ്രിൽ 11ന് കോടതിയിൽ കീഴടങ്ങാൻ അവസരമൊരുക്കി. കൂടാതെ കള്ളനോട്ട് കേസുകൾ ക്രൈംബ്രാഞ്ചിന്റെ കൗണ്ടർ ഫീറ്റ് വിംഗിന് കൈമാറണമെന്ന ഡി ജി പി യുടെ സർക്കുലർ നിലവിലിരിക്കേ ആയതിന് വിപരീതമായി അന്വേഷണം മറ്റാർക്കും കൈമാറാതെ സ്വന്തം പേരിൽ നിലനിർത്തി. തുടർ അന്വേഷണത്തിന്റെ പേരിൽ ഏപ്രിൽ 18 ന് ശ്യാമിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ട് സി ഐ: റ്റി. ശ്യാംലാൽ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി.

കോടതി ഏപ്രിൽ 25 വരെ പ്രതിയെ തുടർ അന്വേഷണത്തിനായി കസ്റ്റഡിയിൽ വിട്ടു. പ്രതി കൃത്യത്തിനുപയോഗിച്ച പ്രിന്റർ , ടോണർ , സ്കാനർ , മഷി എന്നിവയുടെ ഉറവിടം അന്വേഷിക്കേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ സിഐ വ്യക്തമാക്കി. പ്രതിയെ സഹായിച്ച മറ്റുള്ളവർ , നോട്ട് ക്രയ വിക്രയം നടത്തിയ സ്ഥലങ്ങൾ , ശ്യാം വിളപ്പിൽ വില്ലേജിൽ മലയിൻകീഴ് സന്തോഷ് കുമാർ എന്ന പേരിൽ വാടകക്ക് എടുത്തു താമസിച്ച വീട്ടിൽ നിന്നു ശേഖരിച്ച ഫിംഗർ പ്രിന്റും പ്രതിയുടെ ഫിംഗർ പ്രിന്റുമായുള്ള ഒത്തു നോക്കൽ , മറ്റു പ്രതികളുടെ പങ്ക് എന്നിവയെല്ലാം വ്യക്തമാകണം. നെയ്യാറ്റിൻകര , മുള്ളറ വിള , വണ്ടന്നൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടു പോകേണ്ടതുണ്ടെന്നും കോടതിയിൽ ബോധിപ്പിച്ചു. ഇവയെല്ലാം ചെയ്യുന്നതിനായാണ് 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ ശ്യാമിനെ കോടതി വിട്ടു നൽകിയത്.

എന്നാൽ രണ്ടു പ്രതികളിൽ മാത്രം അന്വേഷണം ചുരുക്കി മെഡിക്കൽ കോളേജ് പോലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2009 ആഗസ്റ്റ് 13 ന് ആര്യനാട്ടിലൂടെ ലോറിയിൽ 5,320 ലിറ്റർ സ്പിരിറ്റ് കടത്തിയ കേസിൽ ശ്യാം ഒന്നാം പ്രതിയാണ്. നെടുമങ്ങാട് സ്റ്റേഷൻ പരിധിയിലും അബ്കാരി കേസ് പ്രതിയാണ് ശ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends