Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആന്ധ്രയിൽ നിന്നും ജില്ലയിലേയ്ക്കു എത്തിക്കുന്ന കഞ്ചാവിന് ഗുണ്ടാ - മാഫിയ സംഘം നൽകിയ ഓമനപ്പേര് പാഴ്സൽ...!

18 JUNE 2020 04:53 PM IST
മലയാളി വാര്‍ത്ത

രണ്ട് കിലോ വരുന്ന ഒരു പൊതി കഞ്ചാവിന് നൽകുന്ന പേരാണ് പാഴ്സൽ എന്ന്. ഏറ്റുമാനൂരിൽ അമ്മായിയമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്ധ്രയിലിരുന്ന് ജില്ലയിലേയ്ക്കു കഞ്ചാവിന്റെ വരവ് നിയന്ത്രിക്കുന്നത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഇയാളെ നിയന്ത്രിക്കാൻ പൊലീസിനോ എക്സൈസിനോ സാധിക്കുന്നുമില്ല.

രണ്ടു കിലോ വരുന്ന ഒരു പാഴ്സലിന് 3000 മുതൽ 4000 രൂപ വരെയാണ് ആന്ധ്രയിൽ വിലയാകുന്നത്. ഈ കഞ്ചാവ് നാട്ടിലെത്തുമ്പോൾ കിലോയ്ക്കു പതിനായിരം രൂപയ്ക്കു മുകളിൽ വില വരും. കൊറോണക്കാലമായതോടെ ലോക്ക് ഡൗണിൽപ്പെട്ട് കഞ്ചാവിന്റെ വിലയും ഇരട്ടിയായി വർദ്ധിച്ചു. കടുത്തുരുത്തിയിൽ പിടികൂടിയ 60 കിലോ കഞ്ചാവിന് മുപ്പത് ലക്ഷം രൂപയെങ്കിലും ചില്ലറ വിപണിയിൽ വില ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ആന്ധ്രയിൽ നിന്നും കയറ്റി വിടുന്ന കഞ്ചാവ് ജില്ലയിൽ എത്തണമെങ്കിൽ ആദ്യം പണം അക്കൗണ്ടിൽ എത്തണം. ഏറ്റുമാനൂരുകാരനായ കഞ്ചാവ് മാഫിയ തവന്റെ അക്കൗണ്ടിൽ മുഴുവൻ പണവും ഇട്ടു നൽകിയെങ്കിൽ മാത്രമേ ആന്ധ്രയിൽ നിന്നും പാഴ്സലുമായി വണ്ടി പുറപ്പെടൂ. ഈ കഞ്ചാവ് കച്ചവടക്കാരന് സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഏജന്റുമാരുണ്ട്. നാഷണൽ പെർമിറ്റ് ലോറികളിലാണ് ഇയാൾ കഞ്ചാവ് കേരളത്തിലേയ്ക്കു കടത്തുന്നത്. രണ്ടു കിലോ വീതമുള്ള പാഴ്സലുകൾ ഓരോ ജില്ലയിലേയ്ക്കും വീതം വച്ചു നൽകിയിരിക്കും. അതത് ജില്ലയിലെ മൊത്ത വിതരണക്കാരന് ഈ മാഫിയ സംഘത്തലവൻ കഞ്ചാവ് എത്തിച്ചു നൽകുന്നത് മുൻകൂർ പണം കൈപ്പറ്റിയാണ്. ഇവിടെ നിന്നും പാഴ്സൽ വിഭജിച്ച് ചില്ലറ വിൽപ്പനക്കാരന് കൈമാറും. ആന്ധ്രയിൽ നിന്നും ലോഡ് പുറപ്പെടും മുൻപ് തന്നെ ചില്ലറ വിൽപ്പനക്കാരനും ആവശ്യത്തിനുള്ള തുക മൊത്തവിതരണക്കാരന് കൈമാറിയിരിക്കണം. ഈ ചില്ലറ വിൽപ്പനക്കാരാണ് ചെറുപൊതികളാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നത്. ആഴ്ചയിൽ ആയിരം കിലോ വരെ കഞ്ചാവാണ് ആന്ധ്രയിൽ നിന്നും ഈ മാഫിയതലവനായ ക്രിമിനൽ കയറ്റി അയക്കുന്നത്. പൊലീസിനെയും എക്സൈസിനെയും കബളിപ്പിക്കാൻ ഇടയ്ക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ കഞ്ചാവ് കേസുകൾ ഇട്ടു നൽകുകയും ചെയ്യും.

ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു കച്ചവടക്കാരിൽ നിന്നും 15 ലക്ഷം രൂപ വാങ്ങിയെടുത്ത കൊലക്കേസ് പ്രതിയായ ഗുണ്ടാ സംഘത്തലവൻ പകരം നൽകിയത് പുളിയില നിറച്ച പാഴ്സൽ....! ലോക്ക് ഡൗണിനിടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള 15 കഞ്ചാവ് കച്ചവടക്കാരിൽ നിന്നായി ഓരോ ലക്ഷം രൂപ വീതം വാങ്ങിയ ഗുണ്ടാ സംഘത്തലവനാണ് പകരം പുളിയില നൽകിയത്. ഒരു ലക്ഷം രൂപയ്ക്കുള്ള കഞ്ചാവ് എത്തിച്ചു നൽകാമെന്ന ധാരണയിലാണ് ഇയാൾ മൊത്തവിതരണക്കാരിൽ നിന്നും പണം വാങ്ങിയത്. ഓരോ ലക്ഷം രൂപ വീതം നൽകിയ ഇവർ കഞ്ചാവിനായി കാത്തിരിക്കുന്നതിനിടെ, ഗുണ്ടാ സംഘത്തലവൻ അയച്ചതാണെന്നറിയിച്ച് കാറിൽ ഒരു യുവാവ് പാഞ്ഞെത്തി, മിന്നൽ വേഗത്തിൽ പാഴ്സൽ കൈമാറി പാഞ്ഞു. കഞ്ചാവ് വിതരണം ചെയ്യാനായി ഇടപാടുകാരൻ പൊതി അഴിച്ചപ്പോൾ കിട്ടിയത് പുളിയില. പോക്കറ്റിലിരുന്ന പണം പോയതിനെപ്പറ്റി ചോദിക്കാനെത്തിയ ഇടപാടുകാരെ തോക്ക് കാട്ടി വിരട്ടി ഗുണ്ടാ നേതാവ് ഓടിച്ചതോടെ പണവും പോയി കഞ്ചാവും പോയതായാണ് ഇടപാടുകാരുടെ പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends