97 പേര്ക്ക് കൊവിഡ് ; 89 പേർക്ക് രോഗമുക്തി; കൊവിഡ് ബാധിച്ച് ഇന്ന് ഒരാള് കൂടി മരിച്ചു

സംസ്ഥാനത്ത് ഇന്ന് 97 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗമുക്തി. രോഗം ബാധിച്ചവരില് 65 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്ന് വന്നവരാണ്. സമ്പര്ക്കം വഴി മൂന്ന് പേര്ക്കാണ ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള് കൂടി മരിച്ചു.
മറ്റ് സംസ്ഥാനങ്ങളില് നിന്ന് വന്നവരുടെ കണക്ക്: മഹാരാഷ്ട്ര 12, ദില്ലി 7, തമിഴ്നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഒറീസ് 1. ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര് 4, എറണാകുളം 4, തൃശ്ശൂര് 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്കോട് 11.
https://www.facebook.com/Malayalivartha
























