സർക്കാർ ഓഫീസുകളിൽ ഒരു സമയം പകുതി ജീവനക്കാർ മാത്രം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി മുഖ്യമന്ത്രി. സർക്കാർ ഓഫീസുകളിൽ ഒരു സമയം പകുതി ജീവനക്കാർ മാത്രം മതിയെന്നും പകുതി ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം തുടരണം എന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഓഫീസുകൾ നിലച്ച് പോകുന്ന സാഹചര്യം ഉണ്ടാകരുതെന്നും അതിനാലാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും പിണറായി അറിയിച്ചു.
തമിഴ്നാട്ടിലെ സെക്രട്ടറിയേറ്റിൽ രോഗ വ്യാപനം ഉണ്ടാകുകയും ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കേണ്ടതുണ്ട് . ഓഫീസുകളിലെ ക്രമീകരണങ്ങൾ ചീഫ് സെക്രട്ടറി തന്നെ നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























