Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഒന്നിച്ച്‌ തുക അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടയ്ക്കാന്‍ അവസരം; വൈദ്യുതി ബില്ലിനെക്കുറിച്ച്‌ പരക്കെ പരാതികള്‍ ഉയരുന്നതിന്റെ പച്ഛാത്തലത്തിൽ പിശകുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അന്വേഷിക്കാനും വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍

18 JUNE 2020 08:06 PM IST
മലയാളി വാര്‍ത്ത

വൈദ്യുതി ബില്ലിനെക്കുറിച്ച്‌ പരക്കെ പരാതികള്‍ ഉയരുന്നതിന്റെ പച്ഛാത്തലത്തിൽ പിശകുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്താനും അന്വേഷിക്കാനും വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഒന്നിച്ച്‌ തുക അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണകളായി അടയ്ക്കാന്‍ അവസരം ഉണ്ടാക്കും. അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ഡൗണ്‍ മൂലം റീഡിങ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ നാല് മാസത്തെ തുക ഒന്നിച്ചാണ് കൊടുത്തത്. വലിയ തുക വന്നതോടെ പരാതികള്‍ വന്നു. താരിഫില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. പരാതികള്‍ വരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബോര്‍ഡിനോട് പരിഹാരം കണ്ടെത്താന്‍ നിര്‍ദേശിച്ചു. ഒന്നിച്ചു തുക അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണയായി അടക്കാം. ബില്‍ അടയ്ക്കാത്തതിനാല്‍ വൈദ്യുതി വിച്ഛേദിക്കില്ല.

സാധാരണ നിലയില്ത്തന്നെ വൈദ്യുതി ഉപഭോഗം വര്ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ് കൂടി ആയതിനാല് കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതില് വര്ധിച്ചു. ലോക്ക്ഡൗണ്മൂലം റീഡിങ് എടുക്കാന് കഴിയാതിരുന്നതിനാല് നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബില് തുക കണ്ട് പലരും അമ്ബരന്നു. പ്രതിഷേധവും വന്നു.

താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോള് വരുത്തിയിട്ടില്ല. എങ്കില്ക്കൂടി പരാതികള് ഉയര്ന്ന സാഹചര്യത്തില് അവ പരിശോധിക്കാനും പിശകുകള് ഉണ്ടായിട്ടുണ്ടെങ്കില് തിരുത്താനും വൈദ്യുതി ബോര്ഡിനോട് പരാതി ശ്രദ്ധയില് വന്നപ്പോള് തന്നെ സര്ക്കാര് നിര്ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില് ബോര്ഡ് ചില തീരുമാനങ്ങള് എടുത്തിട്ടുണ്ട്. ഒന്നിച്ച്‌ തുക അടക്കുന്നതിന് പ്രയാസമുള്ളവര്ക്ക് തവണ അനുവദിച്ചു. കോവിഡ് പശ്ചാത്തലത്തില് ബില്ലടച്ചില്ല എന്ന കാരണത്താല് ആരുടേയും വൈദ്യുതി ബന്ധം വിഛേദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.
ഇപ്പോള് ചില തീരുമാനങ്ങള് കൂടി എടുക്കുകയാണ്.

വൈദ്യുതി ഉപഭോഗം വര്ദ്ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങള്ക്ക് അര്ഹത ഉണ്ടായിരുന്നവരുമായ ഉപഭോക്താക്കള്ക്ക് ഉയര്ന്ന ബില്ല് വന്നത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ചില പ്രധാന തീരുമാനങ്ങള് സര്ക്കാര് നിര്ദേശം അനുസരിച്ച്‌ വൈദ്യുതി ബോര്ഡ് എടുത്തത്.
40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില് താഴെ കണക്ടഡ് ലോഡ് ഉള്ളവര്ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള് ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില് താഴെ കണക്ടഡ് ലോഡ് ഉള്ളവര്ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില് പെട്ട ഉപഭോക്താക്കള്ക്ക് ഇപ്പോള് ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില് തുക വര്ദ്ധനവിന്റെ പകുതി സബ്സിഡി നല്കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്ക്ക് ഇത്തവണ അധിക ഉപഭോഗംമൂലം ഉണ്ടായ ബില് തുകയുടെ വര്ദ്ധനവിന്റെ 30 ശതമാനം സബ്സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില് തുകയുടെ വര്ദ്ധനവിന്റെ 25 ശതമാനമായിരിക്കും സബ്സിഡി. പ്രതിമാസം 150 യൂണിറ്റിന് മുകളില് ഉപയോഗിക്കുന്ന മുഴുവന് ഉപഭോക്താക്കള്ക്കും അധിക ഉപഭോഗംമൂലം ഉണ്ടായിട്ടുള്ള വര്ദ്ധനവിന്റെ 20 ശതമാനം സബ്സിഡി നല്കും.

ലോക്ക്ഡൗണ് കാലയളവിലെ വൈദ്യുതി ബില് അടക്കാന് 3 തവണകള് അനുവദിച്ചിരുന്നു. ഇത് 5 തവണകള് വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്ഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഗുണം 90 ലക്ഷം ഗാര്ഹിക ഉപഭോക്താക്കള്ക്ക് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends