ആശ്വാസം ; കോവിഡ് മുക്തരുടെ എണ്ണം കൂടുന്നു; സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം നിലവിലെ രോഗികളെക്കാള് കൂടുതൽ

സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം നിലവിലെ രോഗികളെക്കാള് കൂടുതൽ. നിലവില് കേരളത്തിലെ രോഗം ബാധിച്ച് ചികിത്സയില് ഇരിക്കുന്നവരുടെ എണ്ണം 1358. സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായത് 1413 പേര്ക്ക്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആണ്.
ഇന്ന് മാത്രം സംസ്ഥാനത്ത് 97 പേര്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില് 65 പേര് വിദേശത്തുനിന്നും 29 പേര് ഇതരസംസ്ഥാനങ്ങളില് നിന്നും കേരളത്തിലേക്ക് എത്തിയവരാണ്. മൂന്ന് പേര്ക്കാണ് ഇന്ന് സമ്ബര്ക്കം വഴി രോഗം വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
ഇന്ന് മാത്രം 89 പേര് കൊവിഡ് രോഗമുക്തി നേടിയിട്ടുമുണ്ട്. അതേസമയം ഇന്ന് ഒരാള് രോഗം മൂലം മരണപ്പെട്ടിട്ടുമുണ്ട്. കണ്ണൂര് ജില്ലയില്, എക്സൈസ് വകുപ്പിലെ ഡ്രൈവറായ കെ.പി സുനില് ആണ് മരണമടഞ്ഞത്. 28 വയസായിരുന്നു.
https://www.facebook.com/Malayalivartha
























