കൊവിഡ് നിരീക്ഷണത്തിലിരിക്കെ പരിശോധനാ ഫലം വരുന്നതിന് മുമ്ബ് വിവാഹം നടത്തിയ യുവാവിനെതിരെ പോലീസ് കേസ്

കൊവിഡ് നിരീക്ഷണത്തിലിരിക്കെ പരിശോധനാ ഫലം വരുന്നതിന് മുമ്ബ് വിവാഹം നടത്തിയ യുവാവിനെതിരെ പോലീസ് കേസ്. മഹാരാഷ്ട്രയിലെ പാല്ഘര് ജില്ലയിലാണ് സംഭവം. പരിശോധനാ ഫലം വരുന്നതിന് മുമ്ബ് വിവാഹം നടത്തിയ കാരണത്താൽ യുവാവും അമ്മയും അടക്കം അടുത്ത ബന്ധുക്കള്ക്കെതിരെ കേസെടുത്തു. ഇയാളുടെ പരിശോധനാ ഫലം പിന്നീട് പോസിറ്റീവായിരുന്നു.
വാഡയില് ലാബ് അസിസ്റ്റന്്റായി ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്. ജൂണ് 11നായിരുന്നു യുവാവിന്റെ വിവാഹം. അതിന് മുമ്ബ് ഇയാള് പരിശോധനാ സാമ്ബിള് നല്കിയിരുന്നു. തുടര്ന്ന് ഫലം വരാന് കാത്തുനില്ക്കാതെ നൂറോളം അതിഥികളെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിച്ച് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് റിപ്പോര്ട്ട് കിട്ടി. ഇതോടെയാണ് യുവാവിനെതിരെ കേസെടുത്തത്.
പരിശോധനാ ഫലം പോസീറ്റീവായതോടെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹത്തില് അമ്ബത് പേരില് കൂടുതല് പേര് പങ്കെടുക്കരുതെന്ന വിലക്ക പോലും ലംഘിച്ച യുവാവ് നൂറോളം പേരുടെ ജീവന് അപകടത്തിലാക്കുന്ന പ്രവര്ത്തിയാണ് ചെയ്തതെന്നും അധികൃതര് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























