വിദ്യാര്ഥികള്ക്കായി യാത്ര ചെയ്യുന്നതിനായി പ്രത്യേക സംവിധാനമൊരുക്കി കെഎസ്ആര്ടിസി; സ്പെഷ്യല് ടിക്കറ്റ് ചാര്ജ് ഈടാക്കിയാകും സര്വീസ് നടത്തുക

വിവിധ പരീക്ഷകള് എഴുതാന് തയ്യാറെടു്കകുന്ന വിദ്യാര്ഥികള്ക്ക് യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്ടിസി. ഈ മാസം 21 ഞായറാഴ്ച പരീക്ഷ എഴുതുന്നതിനായി യാത്ര ചെയ്യാന് ആഗ്രഹിക്കുന്ന വിദ്യാര്ഥികള്ക്കും രക്ഷിതാക്കള്ക്കും വെള്ളിയാഴ്ചയോ ശനിയഴ്ചയോ വീടിനടുത്തുള്ള ഡിപ്പോകളില് മുന്കൂട്ടി ടിക്കറ്റ് റിസര്വ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ത്രിവത്സര, പഞ്ചവത്സര എല്എല്ബി, കെ മാറ്റ് പ്രവേശന പരീക്ഷ എന്നിവയാണു ഞായറാഴ്ച നടത്തുന്നതിനു തീരുമാനിച്ചിട്ടുള്ളത്.സ്പെഷ്യല് ടിക്കറ്റ് ചാര്ജ് ഈടാക്കിയാകും സര്വീസ് നടത്തുക.
https://www.facebook.com/Malayalivartha
























