മഴക്കാലമായതോടെ സംസ്ഥാനം പനിപ്പേടിയില്... പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുന്നു, കോവിഡിനൊപ്പം കണ്ണൂര് ജില്ലയുടെ മലയോര മേഖലകളില് ആശങ്കപടര്ത്തി ഡെങ്കിപ്പനി പടര്ന്ന് പിടിക്കുന്നു

മഴക്കാലമായതോടെ സംസ്ഥാനം പനിപ്പേടിയില്. കോവിഡിന്റെയും വൈറല് പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നത് കൂടുതല് ഭിതിവിതയ്ക്കുന്നു. പനിയുമായി ആശുപത്രികളിലെത്തുന്നവരുടെയും കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുന്നു.
കോവിഡിനൊപ്പം കണ്ണൂര് ജില്ലയുടെ മലയോര മേഖലകളില് ആശങ്കപടര്ത്തി ഡെങ്കിപ്പനി പടര്ന്ന് പിടിക്കുന്നു. ഒന്നരമാസത്തിനിടെ നാലുപേരാണ് ഡങ്കിപ്പനിബാധിച്ച് മരണത്തിന് കീഴടങ്ങിയത്.പകര്ച്ചവ്യാധികള്ക്കെതിരെ അതീവജാഗ്രത പുലര്ത്താന് ആരോഗ്യവകുപ്പ് നിര്ദ്ദേശം നല്കി. നിലവില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ പറഞ്ഞു.
കോവിഡിന്റെ പ്രാരംഭലക്ഷണവും പനിയും തൊണ്ടവേദനയുമാണ്. ലോകാരോഗ്യ സംഘടനയും ഐ.സി.എം.ആറും പുറത്തിറക്കിയ രോഗലക്ഷണങ്ങളുടെ പട്ടികയിലുള്ളവ കണക്കിലെടുത്താണ് നിരീക്ഷണ നടപടികളെടുക്കുന്നതെന്ന് ഡോക്ടര്മാര് വ്യക്തമാക്കി. കഴിഞ്ഞ ഒരുമാസം സംസ്ഥാനത്ത് 589 ഡെങ്കിപ്പനി, 91 എലിപ്പനി കേസുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനിക്ക് പനിക്ക് പുറമേയുള്ള ലക്ഷണങ്ങളുമുണ്ടെന്ന് ആലപ്പുഴ മെഡിക്കല് കോളേജ് ജനറല് മെഡിസിന് പ്രൊഫസര് ഡോ. ബി. പത്മകുമാര് പറഞ്ഞു. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാന്പോലും സാധിക്കാത്ത രീതിയില് പേശിവേദനയുള്ളതിനാലാണ് ഡെങ്കിയെ ബ്രേക്ക് ബോണ് ഫീവര് എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള് ഡെങ്കിക്ക് ഉണ്ടാകില്ല. എലിപ്പനി ബാധിച്ചാല് കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട-പേശി വേദന തുടങ്ങിയവയും ഉണ്ടാകും.
പനി ലക്ഷണം കാണുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്നും ഡോ. പത്മകുമാര് പറഞ്ഞു. ഡോക്ടര്മാരുടെ നിര്ദേശത്തോടെ മാത്രമേ സ്വകാര്യ ലാബുകളില് കോവിഡ് പരിശോധന സാധിക്കൂ. എപ്പിഡമോളജിക്കല് ലിങ്കില്ലാതെ എല്ലാ രോഗികളെയും സംശയിക്കേണ്ട സാഹചര്യം നിലവില് സംസ്ഥാനത്തില്ല. അടുത്ത മൂന്നുമാസം പനികള് കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവിദഗ്ധര് പറഞ്ഞു.
https://www.facebook.com/Malayalivartha

























