നൊമ്പരക്കാഴ്ചയായി ഏകമകനെ നെഞ്ചോടു ചേർക്കുന്ന അമ്മ; ഇടുക്കി ജില്ലയിലെ രാജകുമാരിയിൽ മൂർഖൻപാമ്പിനെയും കുഞ്ഞുങ്ങളെയും ഭയന്ന് ജീവിതം; മകളുടെ ജീവനെടുത്ത പാമ്പ് കരിങ്കൽഭിത്തിയിൽ തന്നെ

കേരളക്കരയെ ആകെ സങ്കടകക്കടലിലേക്ക് തള്ളി വിട്ട വയനാട് സ്വദേശി ഷഹ്ല യുടെ മരണം പകർന്ന മുറിപ്പാട് ഇതുവരെ മാറിയിട്ടില്ല .അതെ നൊമ്പരമാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയിലെ ഈ 'അമ്മ നമുക്ക് നൽകുന്നതും .
മകളുടെ ജീവനെടുത്ത പാമ്പ് വീടിനു സമീപത്തെ കരിങ്കൽ ഭിത്തിയുടെ പോടിൽ നിന്നു തല നീട്ടുന്നതു കണ്ട് ഏകമകനെ നെഞ്ചോടു ചേർക്കുന്ന അമ്മ നൊമ്പരക്കാഴ്ചയാകുകയാണ് . കഴിഞ്ഞ 7 നു വീടിനു സമീപം കാടു പറിക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരിച്ച പരപ്പനങ്ങാടി പാറത്താനത്ത് അനുവിന്റെ(25) അമ്മ മിനിയാണ് ദുഃഖത്തിലും ഭീതിയിലും നെഞ്ചുനീറി കഴിയുന്നത്. മകളുടെ ജീവൻ എടുത്ത മൂർഖൻ കുഞ്ഞുങ്ങളുമായി ഇവരുടെ വീടിനു സമീപത്തെ കരിങ്കൽ സംരക്ഷണ ഭിത്തിയുടെ പോടുകളിൽ കഴിയുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.
മിനിയും 11 വയസ്സ് ഉള്ള മകൻ അതുലുമാണ് ഇവിടെ കഴിയുന്നത്. പകൽ സമയത്തു പോലും മകനെ വീടിനു പുറത്ത് വിടാൻ ഭയമാണ് എന്ന് ഇൗ അമ്മ പറയുന്നു.മകൾ മരിച്ച അന്നു രാത്രിയും നാട്ടുകാരിൽ ചിലർ ഇവിടെ പാമ്പിനെ കണ്ടിരുന്നു. മിനിയുടെ വീടിനു സമീപത്തെ വഴിയുടെ ഒരു വശത്താണ് 100 മീറ്ററിൽ അധികം നീളമുള്ള കരിങ്കൽ സംരക്ഷണ ഭിത്തിയുള്ളത്. ദിവസങ്ങൾക്ക് മുൻപ് സമീപവാസി ഇൗ റോഡിൽ ഒരു മൂർഖനെയും 5 കുഞ്ഞുങ്ങളെയും കണ്ടിരുന്നു.
മനുഷ്യരെ കണ്ടാൽ ഇഴഞ്ഞു നീങ്ങി കരിങ്കൽ ഭിത്തിയുടെ പോടുകളിൽ ഒളിക്കുന്ന പാമ്പുകൾ ഇൗ പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നു. ഒട്ടേറെ വീടുകളാണ് ഇവിടെയുള്ളത്. കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് മക്കളെ തനിച്ചാക്കി ജോലിക്കു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ 7 ന് വൈകിട്ട് 3 മണിക്കാണ് അനുവിനു പാമ്പ് കടിയേൽക്കുന്നത്. ഉടൻ രാജകുമാരിയിലെ സ്വകാര്യ ചികിത്സാ കേന്ദ്രത്തിലും അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുസമീപമുള്ള ൈകയാലയിലെ കാട് പറിച്ചുനീക്കുന്നതിനിടയില് അനുവിന് പാമ്പുകടിയേറ്റത്.
ഉടന്തന്നെ രാജകുമാരിയില് പ്രവര്ത്തിക്കുന്ന സ്വകാര്യ ഹോമിയോ വിഷ ചികിത്സാ കേന്ദ്രത്തില് അനുവിനെ ബന്ധുക്കളും നാട്ടുകാരും ചേര്ന്ന് എത്തിച്ചുവെങ്കിലും ചികിത്സ ഫലപ്രദമായിരുന്നില്ല എന്ന് ആരോപണമുയർന്നിരുന്നു .ഡിസ്പെന്സറിയുടെ സമീപത്തുതന്നെയുള്ള ഡോക്ടറുടെ വീട്ടില് നിന്ന് ഡോക്ടര് എത്താന് 20 മിനിറ്റോളം താമസിച്ചതായി ബന്ധുക്കള് ആരോപിക്കുന്നു. മരുന്നുപുരട്ടിയതിനുശേഷം അനുവിനോട് വീട്ടില് പോയി വിശ്രമിക്കാനും ഒരു മണിക്കൂറിന് ശേഷം പാമ്പുകടിയേറ്റ ഭാഗത്തെ കെട്ട് അഴിച്ചുമാറ്റാനുമാണ് ഡോക്ടര് നിര്ദേശിച്ചതെന്ന് ബന്ധുക്കള് പറയുന്നു. വിദഗ്ധ ചികിത്സയ്ക്കായി മറ്റെവിടെയെങ്കിലും കൊണ്ടുപോകണമോ എന്ന് ബന്ധുക്കള് ആവര്ത്തിച്ച് ചോദിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ഇപ്പോള് കാണിക്കുന്ന അസ്വസ്ഥത ഉടന് മാറും എന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ബന്ധുക്കള് പറയുന്നു.
പാമ്പുകടിയേറ്റ ഭാഗം കൂടുതല് പരിശോധിക്കാനോ രോഗിയെ നിരീക്ഷിക്കാനോ ഡോക്ടര് തയാറായില്ലെന്നും ബന്ധുക്കള് ആരോപിക്കുന്നു. അവിടെനിന്ന് വീട്ടിലെത്തിയ അനുവിന്റെ നില കൂടുതല് വഷളാവുകയും ഉടന്തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാല്, ആശുപത്രിയില് എത്തുന്നതിനു മുമ്പെ യുവതി മരിച്ചിരുന്നു.
പാമ്പുകടിയേറ്റാല് യഥാസമയത്ത് ആന്റിവെനം നല്കുന്നതിനുള്ള സൗകര്യം അടിമാലി താലൂക്ക് ആശുപത്രിയില് ഉണ്ട്. എന്നാല്, അനുവിനെ കൃത്യസമയത്ത് ആശുപത്രിയില് എത്തിക്കാന് സാധിക്കാത്തതുകൊണ്ടാണ് അനു മരണപ്പെട്ടത് എന്ന് അടിമാലി താലൂക്ക് ആശുപത്രിയില് ഡ്യൂട്ടിയില് ഉണ്ടായിരുന്ന ഡോക്ടര് പറഞ്ഞതായി ബന്ധുക്കള് പറഞ്ഞു.
https://www.facebook.com/Malayalivartha

























