കോന്നിയില് സിപിഎം അക്രമം; ഭീഷണിയും ആക്രമണവും മുന് പഞ്ചായത്തംഗം ഉള്പ്പെടെയുള്ള സ്ത്രീകള്ക്ക് നേരെ; കോന്നി എംഎല്എയുടെ ആളുകളാണെന്നും കൊന്നുകളയുമെന്നും ഭീഷണി

പത്തനംതിട്ട കോന്നിയില് മുന് പഞ്ചായത്തംഗം ഉള്പ്പെടെയുള്ള സ്ത്രീകള്ക്ക് നേരെ സിപിഎം ആക്രമണം. ആറ് ഓളം സിപിഎം ഗുണ്ടകളാണ് ആക്രമണം നടത്തിയത്. കോന്നി എംഎല്എയുടെ ആളുകളാണെന്നും കൊന്നുകളയുമെന്നും ഭീഷണി മുഴക്കിയാണ് ആക്രമണം നടത്തിയത്.
കോന്നി ഊട്ടുപാറയിലാണ് സിപിഎം, ഡിവൈഎഫ്ഐ ക്രിമിനലുകള് സ്ത്രീകള് ഉള്പ്പെടെയുള്ളവരെ വീടുകളില് കയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഒരു മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് സിപിഎം പ്രവര്ത്തകരായ ഇവര് ഒരു വീട് കേന്ദ്രീകരിച്ച് വാറ്റും കഞ്ചാവ് വില്പനയും നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ഊട്ടുപാറ പുത്തന്വീട്ടില് ബിനു, ഭാര്യ രാജി, ബിനുവിന്റെ മാതാവ് രാജമ്മ എന്നിവര്ക്ക് നേരെ ആക്രമണം നടത്തിയത്.
പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരായ അഭിലാഷ് , നിസാം , സതീഷ് തുടങ്ങി 6 ഓളം പേരാണ് വീടുകളില് അക്രമണം നടത്തിയത്. 'കോന്നി എംഎല്എ യുടെ ആളുകളാടാ ഞങ്ങള്' എന്ന് ആക്രോശിച്ചു കൊണ്ടാണ് ഇവര് സ്ത്രീകളെ ഉള്പ്പെടെ കല്ലും കമ്പുകളും ഉപയോഗിച്ച് മര്ദ്ദിച്ചത്. 'എന്തുവന്നാലും ഞങ്ങടെ എം എല് എ നോക്കുമെടാ' എന്നും ഇവര് പറഞ്ഞതായി ദൃക്സാക്ഷികള് പറഞ്ഞു. മുന് കോണ്ഗ്രസ് പഞ്ചായത്തംഗം മായ സുമതി രമണനേയും പ്രദേശത്തെ മറ്റു ചില വീടുകളിലുള്ളവര്ക്കു നേരെയും അസഭ്യം പറഞ്ഞ് ആക്രമിക്കുവാനും ഇവര് ശ്രമിച്ചു. മര്ദ്ദനമേറ്റ ഇവര് ചികിത്സ തേടിയിരിക്കുകയാണ്. അക്രമികള്ക്കെതിരെ കോന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോന്നി നിയോജക മണ്ഡലത്തില് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിന് ശേഷം സിപിഎം അതിക്രമം വര്ദ്ധിച്ചിരിക്കുകയാണ്. ഡിസിസി പ്രസിഡന്റ് ബാബു ജോര്ജ്ജ് , മുന് ഡിസിസി പ്രസിഡന്റ് പി. മോഹന് രാജ് എന്നിവര് സിപിഎം അതിക്രമത്തില് പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha

























