Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സര്‍ക്കാര്‍ അഴിമതിക്ക് കുടപിടിക്കുകയാണോ; നിരവധി അഴിമതി കേസുകളിലെ പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് സ്ഥാന കയറ്റവും സര്‍ക്കാര്‍ സംരക്ഷണവും; സി. കെ ബൈജു എങ്ങനെ ഖനനവകുപ്പിന്റെ ഡയറക്ടറായി ?

22 JUNE 2020 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

ക്വാറി മാഫിയയുമായി ചേര്‍ന്ന് കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥന്‍ വകുപ്പിന്റെ ഡയറക്ടര്‍ സ്ഥാനത്ത്. സീനിയര്‍ ജിയോളജിസ്റ്റ് തലം മുതല്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥന്‍ ഇന്ന് വ്യവസായ വകുപ്പിന് കീഴിലുള്ള മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്. ഡോ. സി.കെ ബൈജുവാണ് രാഷട്രീയ നേതൃത്വം സംരക്ഷിക്കുന്ന ഈ അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കേണ്ട ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സിവില്‍ സര്‍വീസുകാരനല്ലാത്ത ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്. കേരള കേഡറില്‍ ഐ.എസ്.എസ് ഉദ്യോഗസ്ഥരുടെ അഭാവമുള്ളതുകൊണ്ടാണ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറായ സി.കെ ബൈജുവിനെ ഡയറക്ടറുടെ പൂര്‍ണ ചുമതലയുള്ള ഡയറക്ടര്‍ ഇന്‍ ചാര്‍ജായി നിയമിച്ചതെന്നാണ് മാര്‍ച്ച് 20 ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ സീനിയര്‍ ജിയോളിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തില്‍ ക്വാറി മാഫിയുമായി ചേര്‍ന്ന് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിയത്. വിജിലന്‍സിലും ലോകയുക്തയിലുമായി ഇയാള്‍ക്കെതിരെ നിരവധി കേസുകളാണുളളത്. ഇതില്‍ വിജിലന്‍സ് കുറ്റക്കാരനാണെന്നും കണ്ടെത്തിയ കേസുമുണ്ട്. കോട്ടയത്ത് ജിയോളജിസ്റ്റായിരുന്ന 2012-13 കാലഘട്ടത്തില്‍ ജോബി മാത്യു എന്നയാള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് അനുവദിച്ചതിലും രാമപുരത്ത് പാറ ഖനനത്തിന് ശേഷം പാറ കൊണ്ടു പോകുന്നതിനുള്ള പാസ് അനുവദിക്കുന്നതിലും ഉള്‍പ്പെടെ സി.കെ ബൈജുവിനെതിരെ കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു.
2017 യിലാണ് ഇയാള്‍ ഡെപ്യൂട്ടി ഡയറക്ടറായി തിരുവനന്തപുരത്തേക്ക് എത്തുന്നത്. അതിന് ശേഷം തിരുവനന്തപുരത്തെ ഇയാളുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 35 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ഇദ്ദേഹത്തിന്റെ നിയമനത്തെ ബാധിച്ചില്ല. ആ സാഹചര്യത്തില്‍ അന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരുന്ന കെ.മുരളീധാരന്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും തുടര്‍ന്ന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിന്നും ഡയറക്ടര്‍ ഇന്‍ ചാര്‍ജിലെ തസ്തിക കയറ്റവും ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വയനാട്ടില്‍ നിന്നുള്ള ഐ.സി ബാകൃഷ്ണന്‍ എം.എല്‍.എ വിജിലന്‍സ് അന്വേഷണം നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത അനധികൃത സ്വന്ത് സമ്പാദനത്തിന് വിജിലന്‍സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയയൊരാളെ ഡയറക്ടറായി നിയമിച്ചതിനെതിരെ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ കോറോണകാരണം നിയമസഭാ സമ്മേളനം വെട്ടികുറച്ചതിനെ തുടര്‍ന്ന് ചോദ്യത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കിയിരുന്നില്ല.
സി.കെ ബൈജുവിന് സ്ഥാനകൈയറ്റം നല്‍കരുന്നതെന്ന് പി.എസ്.സി സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കിയിരുന്നു. 76 വിജിലന്‍സ് കേസുകളാണ് ഇയാള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ പലതിലും ഇയാള്‍ കുറ്റക്കാരനാണെന്ന് ഇതിനോടകം തന്നെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൂടാതെ നിരവധി ചട്ടലംഘനങ്ങളും ഇയാളുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്. ക്വാറി മാഫിയയുടെ സ്വാധീനമാണ് ഇയാളെ സര്‍ക്കാര്‍ ഉന്നതതലത്തില്‍ നിയമനം നല്‍കാന്‍ കാരണമായത്. ക്വാറി മാഫിയെ സഹായിക്കുന്ന നിലപാടാണ് ഇയാള്‍ എല്ലാകാലത്തും സ്വീകരിച്ചിരുന്നത്. 300 കോടി രൂപയുടെ അഴിമതിയാണ് ക്വാറിമഫിയക്ക് വേണ്ടി ഇയാള്‍ നടത്തിയത്. ക്വാറി മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത ഉദ്യോഗസ്ഥനെ മാറ്റിയാണ് ഇയാളെ നിയമിച്ചതെന്നത് ശ്രദ്ധേയമണ്.
നിരവധി അഴിമതി കേസുകളില്‍ പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ വീണ്ടും വീണ്ടും ഉന്നത സ്ഥാനങ്ങളിലേക്ക് ഇയാള്‍ എത്തുന്ന രാഷ്ട്രീയ- ക്വാറി മാഫിയയുടെ അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ്. ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനും ഈ വിഷയത്തില്‍ പലതും മറക്കാനുണ്ടെന്നതിന് തെളിവാണെന്നും ആരോപണമുണ്ട്. ഇയാള്‍ക്കെതിരായുള്ള അഴിമതി വിവരങ്ങള്‍ പുറത്തുകൊണ്ടു വരാന്‍ വ്യാവസായ വകുപ്പിന് വിവരാവകാശം നല്‍കിയ മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിയ എന്ന സംഘടനയുടെ വി.ജെ പൗലോസിന് കൊടുക്കേണ്ടി വന്നത് 2800 രൂപയാണ്. കാരണം ഇത്രയും അധികം രേഖകള്‍ പ്രിന്റ് ഔട്ടായി ലഭിക്കേണ്ടിരുന്നുവെന്നതാണ് സത്യം. വകുപ്പിന്റെ തലപ്പത്ത് എത്തിയതോടെ ഇയാള്‍ തനിക്കെതിരായ അന്വേഷണങ്ങളും പരാതികളും അട്ടിമറിക്കുയാണെന്നും വി.ജെ പൗലോസ് ആരോപിക്കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 minutes ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (15 minutes ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (22 minutes ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (30 minutes ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (45 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (51 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (1 hour ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 hours ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (2 hours ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (9 hours ago)

Malayali Vartha Recommends