രാത്രിയിൽ വീട്ടിലെത്തിയ അഞ്ചംഗ സംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്പ്പിച്ചു; ഒരാള് അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

വീട്ടില് അതിക്രമിച്ചു കടന്ന് യുവാവിനെ വെട്ടിപ്പരിക്കേല്പ്പിച്ച കേസില് അഞ്ചംഗ സംഘത്തിലെ ഒരാള് അറസ്റ്റില്.
മാറനല്ലൂര് നീറമണ്കുഴി കീഴ്പ്പട്ടുവിള ചാനല്ക്കര വീട്ടില് സന്തോഷിനെ (40-ലാലു) ആക്രമിച്ച കേസില് തടിമില്ല് ജീവനക്കാരന് വലിയവിള നിരപ്പുകോണം സന്തോഷ് ഭവനില് അരുണ്കുമാറിനെയാണ് (27-സന്തോഷ്) മാറനല്ലൂര് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയാണ് അഞ്ചംഗ അക്രമിസംഘം സന്തോഷിനെ കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ സന്തോഷ് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. അക്രമി സംഘത്തിലെ നാലുപേര് ഒളിവിലാണ്.
പ്രദേശത്തെ നിരവധി ക്രിമിനല് കേസുകളില് പ്രതികളാണ് സംഘത്തിലുള്പ്പെട്ടതെന്നും കിളികോട്ടുകോണം വലിയവിള, നീറമണ്കുഴി, ഊരൂട്ടമ്ബലം, മഞ്ഞറമൂല, കീഴ്പാട്ടുവിള തുടങ്ങിയ പ്രദേശങ്ങള് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഈ സംഘത്തിലുള്പ്പെട്ടവരാണ് രണ്ട് വര്ഷം മുമ്ബ് ഊരൂട്ടമ്ബലം സ്വദേശിയായ കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വെട്ടിപ്പരിക്കേല്പിച്ചതെന്നും പോലീസ് പറഞ്ഞു
https://www.facebook.com/Malayalivartha

























