കരിപ്പൂർ വിമാത്താവളത്തിൽ വന് സ്വര്ണവേട്ട; യുഎഇയില്നിന്ന് ചാര്ട്ടേഡ് വിമാനങ്ങളില് സ്വര്ണംകടത്തിയ നാലുപേര് പിടിയില്
കരിപ്പൂര് വിമാനത്താവളത്തില് വന് സ്വര്ണവേട്ട നടത്തിയതായി റിപ്പോർട്ട്. യുഎഇയില്നിന്ന് ചാര്ട്ടേഡ് വിമാനങ്ങളില് സ്വര്ണം കടത്തിയ നാല് പേരെ കസ്റ്റംസ് ഇന്റലിജന്സ് പിടികൂടുകയുണ്ടായി. ഇതേതുടർന്ന് ഇവരില്നിന്ന് മൂന്ന് കിലോയോളം സ്വര്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
അതേസമയം പുലര്ച്ചെ എയര് അറേബ്യ വിമാനത്തില് ഷാര്ജയില്നിന്നെത്തിയ യാത്രക്കാരനില്നിന്ന് ഒന്നേകാല് കിലോ സ്വര്ണമാണ് പിടികൂടിയത്. യാത്രക്കാരുടെ അടിവസ്ത്രത്തില് മിശ്രിതരൂപത്തിലാക്കിയായിരുന്നു സ്വര്ണം ഉണ്ടേയിരുന്നത്. അതോടൊപ്പം തന്നെ ദുബായില്നിന്ന് ഫ്ളൈ ദുബായ് വിമാനത്തില് എത്തിയ മൂന്ന് പേരില്നിന്ന് ഒന്നരകിലോയിലേറെ സ്വര്ണവും പിടികൂടി.
കോവിഡ് കാലത്ത് ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കാനായി ഏര്പ്പെടുത്തിയിരിക്കുന്ന ചാര്ട്ടേഡ് വിമാനങ്ങളിലാണ് ഇപ്പോള് സ്വര്ണടക്കടത്ത് നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് വിമാനത്താവളങ്ങളില് നിലവില് ദേഹപരിശോധകള് കുറവാണ് എന്നതാണ് ഇതിനു പിന്നിൽ. ഇത് മുതലെടുത്താണ് ചാര്ട്ടേഡ് വിമാനങ്ങളില് പോലും സ്വര്ണക്കടത്തുകാര് കടന്നുകൂടുന്നത് വളരെ ഏറെ ആശങ്ക ഉളവാക്കുകയാണ്. അതേസമയം കഴിഞ്ഞദിവസം കണ്ണൂര് വിമാനത്താവളത്തില് ചാര്ട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്നിന്ന് 432 ഗ്രാം സ്വര്ണം പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha

























