പൊട്ടിവീണ വൈദ്യുതി കമ്ബിയില് നിന്ന് ഷോക്കേറ്റ് രണ്ട് പേര്ക്ക് ദാരുണാന്ത്യം

വടകര അഴിയൂരില് പൊട്ടിവീണ വൈദ്യുതി കമ്ബിയില് തട്ടിയതിനെ തുടര്ന്ന് രണ്ട് പേര് ഷോക്കേറ്റ് മരിച്ചു.ഇന്ന് രാവിലെ 10.45നാണ് സംഭവം. അയല്വാസികളായ ഇര്ഫാന്(28), സഹല് (ഒന്പത്) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ വെള്ളക്കെട്ടില് നിന്നാണ് ഇരുവര്ക്കും ഷോക്കേറ്റത് വൈദ്യുത ലൈന് പൊട്ടിവീണതറിയാതെ തോട്ടിലിറങ്ങിയ സഹലിനു ആദ്യം ഷോക്കേറ്റു . ഇത് കണ്ട ആളുകളുടെ നിലവിളി കേട്ട് സഹലിനെ രക്ഷിക്കാന് ശ്രമിക്കവെയാണ് ഇര്ഫാനും ഷോക്കേല്ക്കുന്നത്.മാഹി ആശുപത്രിയിലേക്ക് ഇരുവരെയും എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല. തെങ്ങ് വീണ് പൊട്ടിയതായിരുന്നു വൈദ്യുതി കമ്ബി. തെങ്ങ് വീണ് വൈദ്യുത കമ്ബി പൊട്ടിവീഴുകയായിരുന്നു.
https://www.facebook.com/Malayalivartha

























