തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് ബോർഡ് ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്തിക്കും

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിനമായ ഒക്ടോബർ 19 ന് (തിങ്കളാഴ്ച) സംസ്ഥാനത്ത് പൊതുഅവധി. അന്നേ ദിവസം കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് ബോർഡ് വാർത്താ കുറിപ്പിൽ അറിയിച്ചു.
വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. തിങ്കളാഴ്ച കാഷ് കൗണ്ടർ പ്രവർത്തിക്കില്ലെന്നും ഉപഭോക്താക്കൾക്ക് വിവിധ ഓൺലൈൻ മാർഗങ്ങളിലൂടെ പണമടക്കാമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സപ്ലൈകോ വിൽപനശാലകൾക്ക് 19 ന് തുറന്നു പ്രവർത്തിക്കും. 20 ന് പെട്രോൾ പമ്പ് ഒഴികെ എല്ലാ സപ്ലൈകോ വിൽപനശാലകൾക്കും അവധിയായിരിക്കും. 21ന് മാവേലി സ്റ്റോർ ഒഴികെയുള്ള സപ്ലൈകോ വിൽപനശാലകൾ പതിവുപോലെ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ ..എല്ലാ സർക്കാർ അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ചത്തെ അവധി പ്രഖ്യാപിച്ച് ഔദ്യോഗിക സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസമാണ് അവധി ലഭിക്കുന്നത്.
അതേസമയം ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി അവധിയും 21 ബുധനാഴ്ച വിജയദശമി അവധിയുമാണ്. 19 തിങ്കളാഴ്ച അവധി കൂടിയായതോടെ തുടർച്ചയായി നാലുദിവസമാണ് വിദ്യാലയങ്ങൾക്കടക്കം അവധി ലഭിക്കുക.സംസ്ഥാന സർക്കാർ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് പ്രകാരം പൊതുഅവധി പ്രഖ്യാപിച്ചതിനാൽ 19 ന് ബാങ്കുകളും അടഞ്ഞ് കിടക്കും. അതായത് സംസ്ഥാനത്ത് ഒക്ടോബർ 18 മുതൽ തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല.
"
https://www.facebook.com/Malayalivartha

























