കേരളത്തില് നിന്ന് തമിഴ്നാട്ടിലെത്തിയ 9പേര്ക്ക് രോഗം; തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു

തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇന്ന് മാത്രം രോഗബാധിതരായത് 2,719പേര്. 37 മരണവും റിപ്പോര്ട്ട് ചെയ്തു. 62,087പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത്. 794പേര് മരിച്ചു. 27178പേരാണ് ഇനി ചികിത്സയിലുള്ളത്.
കേരളത്തില് നിന്ന് തമിഴ്നാട്ടിലെത്തിയ 9പേര്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില് മാത്രം 41,243പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കര്ണാടകയില് ഇന്ന് 249പേര്ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോര്ട്ട് ചെയ്തു. 9399പേരാണ് ഇതുവരെ അസുഖബാധിതരായത്. 5730പേര് രോഗമുക്തരായപ്പോള് 3523പേര് ചികിത്സയിലാണ്. 142പേരാണ് ആകെ മരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 138 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില് 17 പേര്ക്കും, പാലക്കാട് ജില്ലയില് 16 പേര്ക്കും, എറണാകുളം ജില്ലയില്14 പേര്ക്കും, കൊല്ലം, കോട്ടയം ജില്ലകളില് 13 പേര്ക്ക് വീതവും, ആലപ്പുഴ, തൃശൂര് ജില്ലകളില് 12 പേര്ക്ക് വീതവും, തിരുവനന്തപുരം ജില്ലയില് 11 പേര്ക്കും, കാസര്ഗോഡ് ജില്ലയില് 9 പേര്ക്കും, കോഴിക്കോട്, വയനാട് ജില്ലകളില് 5 പേര്ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില് 4 പേര്ക്ക് വീതവും കണ്ണൂര് ജില്ലയില് 3 പേര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 87 പേര് വിദേശ രാജ്യങ്ങളില് നിന്നും 47 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്.
https://www.facebook.com/Malayalivartha

























