Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തലക്കടിയേറ്റ് തലച്ചോറ് ചിതറിയ ഭയാനമായ കാഴ്ച്ച; ദൃക്സാക്ഷിയായ മൂന്നര വയസ്സുകാരനായ മകൻ അയൽവാസിയോട് പറഞ്ഞ മൊഴി നിർണ്ണായകമായി; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

22 JUNE 2020 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്തിക്കും

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ

ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കിളിമാനൂർ പൊയ്ക്കട വലിയ വിള വീട്ടിൽ കുഞ്ഞല എന്ന ചന്ദ്രനെ ( 58 ) യാണ് ഭാര്യയായ ബീനാ കുമാരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധിക തടവനുഭവിക്കാനും ജഡ്ജി സിജു ഷെയ്ക്ക് ശിക്ഷിച്ചത്.

2009 ഡിസംബർ 26 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊയ്ക്കട ജംഗ്ഷനിൽ തയ്യൽക്കട നടത്തിവന്ന ബീനാകുമാരി ഉച്ച തിരിഞ്ഞും കട തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ സമീപവാസികൾ വിവരം കിളിമാനൂർ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് വീടിൻ്റെ മുൻവശം വാതിൽ പൊളിച്ച് അകത്തു കടന്ന് നടത്തിയ പരിശോധനയിൽ തലക്കടിയേറ്റ് തലച്ചോറ് ചിതറി കൊല്ലപ്പെട്ട നിലയിൽ ബീനയെ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ ചാരിത്ര്യത്തിലുണ്ടായ സംശയത്താൽ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

മൂന്നര വയസ്സുള്ള മകൻ്റെ മുന്നിൽ വച്ചാണ് പ്രതി കൃത്യം നിർവ്വഹിച്ചത്. മൈനറായ മകൻ അയൽവാസിയായ പ്രോസിക്യൂഷൻ ഭാഗം മൂന്നാം സാക്ഷിയായ അയൽവാസി ആശയോട് സംഭവം സംബന്ധിച്ച് നൽകിയ വിവരം കേസിൻ്റെ വിചാരണയിൽ നിർണ്ണായകമായി. ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 6 പ്രകാരമുള്ള കേട്ടു കേൾവി തെളിവ് തെളിവായി സ്വീകരിക്കുന്ന ' റെസ് ജസ്റ്റെ ' തെളിവായി കോടതി തെളിവിൽ സ്വീകരിച്ചു. കൂടാതെ പ്രതിയുടെ മുൻകാല സ്വഭാവത്തെയും ചെയ്തികളെയും കുറിച്ച് പ്രതിയായ പിതാവിനെതിരെ നൽകിയ ആദ്യ പോലീസ് മൊഴി വിചാരണയിൽ തിരുത്തിയ മകളുടെ മൊഴിയും കേസിൽ നിർണ്ണായകമായി. കൂറുമാറിയ സാക്ഷിയുടെ മൊഴി അപ്പാടെ തള്ളരുതെന്ന സുപ്രീം കോടതി വിധിന്യായവും വിധിയിൽ ജഡ്ജി സിജു ഷെയ്ക്ക് പരാമർശിച്ചിട്ടുണ്ട്. സംഭവത്തിന് മുമ്പും പ്രതി ഇത്തരത്തിലുള്ള അക്രമം ബീനയോട് കാട്ടിയിട്ടുള്ളതായി അയൽവാസികളായ സ്വതന്ത്ര സാക്ഷികൾ മൊഴി നൽകിയിരുന്നു.

ഔദ്യോഗിക സാക്ഷികളും സ്വതന്ത്ര സാക്ഷികളുമടക്കം 22 പേരെ പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിച്ചു.10 തൊണ്ടി മുതലുകളും പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് , ഇൻക്വസ്റ്റ് റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയടക്കം 21 പ്രാമാണിക രേഖകൾ കോടതി തെളിവിൽ സ്വീകരിച്ചു. മുൻ കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.എ. ഹക്കിം ഹാജരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (11 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (22 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (46 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (3 hours ago)

Malayali Vartha Recommends