കോവിഡ് പോസിറ്റീവായവര്ക്കും നെഗറ്റീവ് ആയവര്ക്കും പ്രത്യേകം വിമാനം വേണമെന്ന മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ചെന്നിത്തല

ഗള്ഫില് നിന്ന് വരുന്നവര്ക്ക് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത് അനീതിയാണ്. ഇവിടേക്ക് വരുന്നത് അവരുടെ ജന്മാവകാശമാണ്. കോവിഡ് പോസിറ്റീവായവര്ക്കും നെഗറ്റീവ് ആയവര്ക്കും പ്രത്യേകം വിമാനം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല് കോവിഡ് പോസിറ്റീവായവരെ എങ്ങനെ പ്രത്യേകം വിമാനത്തില് കൊണ്ടുവരും? അവരെ കൊണ്ടുവരുന്ന പൈലറ്റിനും ക്രൂവിനും അപ്പോള് കൊവിഡ് ബാധിക്കില്ലേയെന്ന് ചെന്നിത്തല ചോദിച്ചു. അവരുടെ ജീവന് മുഖ്യമന്ത്രി വില കല്പ്പിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ആഴ്ചയില് രണ്ടു വിമാനം മാത്രം വന്ദേഭാരത് മിഷനില് നടത്തുന്ന കേന്ദ്ര സര്ക്കാരും സമാനമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളോട് കേറിവാടാ മക്കളേ എന്ന് പറഞ്ഞവര് ഇപ്പോള് കടക്ക് പുറത്തെന്നാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ അവഗണനയ്ക്കെതിരേ മുസ്ലിം ലീഗ് എം.എല്.എമാര് സെക്രട്ടറിയേറ്റിനു മുന്നില് ധര്ണക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ഗള്ഫില് നിന്ന് വരുന്നവരെ സര്ക്കാര് തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ഗള്ഫ് രാജ്യങ്ങളില് നിന്ന് വരുന്നവര്ക്ക് മാത്രമാണ് സര്ക്കാര് കൊവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയിരിക്കുന്നത്. പ്രവാസികളുടെ അവകാശമാണ് നാട്ടിലെത്തുകയെന്നത്. ആരും ഇങ്ങോട്ട് വരണ്ട എന്ന നിലപാട് സര്ക്കാര് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക കേരള സഭയും നോര്ക്കയും പ്രവാസികള്ക്ക് ഒരു കുപ്പി വെള്ളം പോലും നല്കിയില്ല. ഈ അവസരത്തില് ഇടപെട്ടില്ലെങ്കില് പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ സംവിധാനങ്ങള് ഉണ്ടാക്കി വെച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രവാസികളുടെ കാര്യത്തില് മന്ത്രി കെ.ടി ജലീലിന് ഒന്നും അറിയില്ല. സന്നദ്ധ സേവനം നടത്തുന്ന കെ.എം.സി.സിയെയോ ഇന്കാസിനെയോ ഒ.ഐ.സി.സിയെയോ സര്ക്കാര് അഭിനന്ദിക്കാനോ നല്ല വാക്ക് പറയാനോ ശ്രമിക്കുന്നില്ല.
https://www.facebook.com/Malayalivartha

























