ചൈനയെ തുരത്താന് സുരേന്ദ്രനും... ചൈനീസ് അതിക്രമത്തിനെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ മുതല്; ജില്ല, മണ്ഡലം, പഞ്ചായത്ത്, വാര്ഡ് തലത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കുന്നത്

ചൈനയ്ക്കെതിരായ പ്രതിഷേധത്തില് ബിജെപി സംസ്ഥാന ഘടകവും. ഭാരതത്തിന്റെ സൈനികര്ക്കെതിരെയുള്ള ചൈനയുടെ അതിക്രമണത്തിനെതിരെയും ഈ വിഷയത്തില് സിപിഎംന്റെയും കോണ്ഗ്രസിന്റെയും ഇന്ത്യാവിരുദ്ധ നയങ്ങള്ക്കെതിരെയും ബിജെപി പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കുന്നു. ജൂണ് 23 മുതല് 30 വരെ ജില്ല, മണ്ഡലം, പഞ്ചായത്ത്, വാര്ഡ്തലത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കുന്നത്.
23 ന് ജില്ലകളിലും, 24 ന് മണ്ഡലങ്ങളിലും 26 ന് പഞ്ചായത്തുകളിലും 27 മുതല് 30 വരെ വാര്ഡ് തലത്തിലുമാണ് പ്രതിഷേധ പരിപാടികള് നടക്കുക
ചൈനയുടെ അതിക്രമത്തില് രാജ്യത്തെ ജനങ്ങള് ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും സര്ക്കാരിനൊപ്പം നില്ക്കുകയും ചെയ്യുമ്ബോള് സിപിഎം തങ്ങളുടെ ചൈന അനുകൂല നിലടാണിപ്പോഴും തുടരുന്നത്. ചൈനീസ് അതിക്രമത്തെ അപലപിക്കാന് പോലും തയ്യാറായില്ല. ചൈനീസ് ഭരണകൂടത്തിന് ഇന്ത്യക്കെതിരായി പ്രവര്ത്തിക്കുന്നതിന് സഹായകരമായ നിലപാടാണ് കോണ്ഗ്രസും സ്വീകരിച്ചിരുന്നത്. ഇരു കൂട്ടരുടെയും ദേശവിരുദ്ധ നിലപാടുകള് തുറന്നു കാട്ടുകയാണ് പ്രതിഷേധ പരിപാടികളുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന കാര്യാലയം വാര്ത്താകുറിപ്പില് അറിയിച്ചു. നാളെ മുതല് 30 വരെ വിശദീകരണ യോഗങ്ങളും ധര്ണകളും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള് പാലിച്ച് സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha

























