കൂട്ടുകാരുമൊത്ത് വാടാനപ്പള്ളി തളിക്കുളംതമ്പാന് കടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു, തിരയില്‍പ്പെട്ട വിദ്യാര്‍ഥിയെ മത്സ്യത്തൊഴിലാളികള്‍ കരയ്ക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല

വാടാനപ്പള്ളി തളിക്കുളംതമ്പാന് കടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയാണ് മുങ്ങിമരിച്ചത്. വാടാനപ്പള്ളി സൗത്ത് ജുമാ മസ്ജിദിനു വടക്കുഭാഗം താമസിക്കുന്ന വലിയകത്ത് വീട്ടില്‍ മുജീബിന്റെ മകന് അബ്ദുല്‍ ബാസിത്ത് (17) ആണ് മരിച്ചത്. വാടാനപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
രാവിലെ 7 മണിയോടെ കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാന്‍ പോയതായിരുന്നു. തിരയില്‍പ്പെട്ട വിദ്യാര്‍ഥിയെ മത്സ്യത്തൊഴിലാളികള്‍ കരയ്ക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഏങ്ങണ്ടിയൂര്‍ എം ഐ ആശുപത്രിയില്‍. മാതാവ്: സബീന. സഹോദരങ്ങള്‍: കാസിം,ബാസിമ.
https://www.facebook.com/Malayalivartha


























