Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

കാഞ്ഞിരംവിള സംഗീത് കൊലക്കേസ്; മണ്ണെടുക്കുന്നത് തടഞ്ഞ ഗൃഹനാഥനെ മണൽ മാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിച്ചു കൊന്ന കേസ്; മണൽ മാഫിയയും കൂട്ടാളികളുമടക്കം 13 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്

29 JUNE 2020 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ

പുരയിടത്തിൽ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് തടഞ്ഞ പ്രവാസിയും ഭൂവുടമയുമായ കാഞ്ഞിരംവിള സ്വദേശി സംഗീത് ബാലൻ എന്ന സംഗീതിനെ ജെ സി ബി ഉപയോഗിച്ച് മണൽ മാഫിയ അടിച്ചു കൊന്ന കേസിൽ മണൽ മാഫിയയും കൂട്ടാളികളുമടക്കം 13 പ്രതികളെ ഹാജരാക്കാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ജൂലൈ 30 ന് എല്ലാ പ്രതികളെയും ഹാജരാക്കാൻ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് കോടതി ഉത്തരവിട്ടത്. 

മണൽ മാഫിയ സംഘത്തിൽപ്പെട്ട ജെ സി ബി ഡ്രൈവർ വിജിൻ , ടിപ്പർ ഓടിച്ച ലിനു മഹേഷ് , ജെ സി ബി ഉടമ സജു എന്ന സ്റ്റാൻ്റിൻ ജോൺ , ടിപ്പർ ഉടമ ഉത്തമൻ എന്ന മണികണ്ഠൻ , സംഘത്തിലുണ്ടായിരുന്നവരും കൊലയ്ക്ക് പ്രേരിപ്പിച്ചവരും മോഷ്ടിച്ച മണൽ കടത്തുന്നതിനും ഒളിവിൽ പാർക്കുന്നതിന് സഹായിച്ചവരും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നവരും മോഷണ മുതലായ മണൽ വഞ്ചനാപരമായി കൈപ്പറ്റിയവരുമായ ബൈജു , മൂഢൻ എന്ന മിഥുൻ , മണിക്കുട്ടൻ എന്ന സുജിത് , ഉണ്ണി എന്ന ലാൽ കുമാർ , തേങ്ങ അനീഷ് എന്ന വിനീഷ് , വിശു എന്ന സനൽകുമാർ , വിഷ്ണു. ജി.നായർ , തങ്കമണി , രാജൻ എന്ന ജസ്റ്റിൻ എന്നിവരാണ് കേസിലെ ഒന്നു മുതൽ പതിമൂന്ന് വരെയുള്ള പ്രതികൾ.
2020 ജനുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12.30 ന് പുരയിടത്തിലെ മണ്ണ് ഇടിക്കുന്ന വിവരം സംഗീത് കാട്ടാക്കട പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ പോലീസെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണ്. ഇതിനിടെയാണ് സംഗീതിനെ കൊലപ്പെടുത്തിയത്. നാട്ടുകാർ സംഗീതിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷമാണ് പോലീസെത്തിയത്. പോലീസിൻ്റെ അനാസ്ഥയാണ് സംഗീതിൻ്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. നിയമസഭയിലും വിഷയം ഏറെ ചർച്ചാവിഷയമായിരുന്നു
മണൽ മാഫിയ കാട്ടാക്കടക്ക് സമീപമുള്ള സംഗീത് ബാലൻ്റെ വീട്ടിൽ രാത്രി 12.30 ഓടെ അതിക്രമിച്ച് കടന്ന സമയം സംഗീത് കേരള - തമിഴ് നാട് അതിർത്തിക്ക് തൊട്ടടുത്തുള്ള കളിയൽ എന്ന സ്ഥലത്തുള്ള തൻ്റെ ഹാച്ചറിയിൽ നിൽക്കുകയായിരുന്നു. കുറച്ചപരിചിതർ വീടിൻ്റെ പുറകിൽ നിന്നും മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണൽ എടുക്കുന്ന വിവരം ഭാര്യ സംഗീത ഭർത്താവിനെ ഫോണിലൂടെ അറിയിച്ചു. 30 സെൻ്റുള്ള തൻ്റെ പുരയിടത്തിൽ നിന്നും മണൽ എടുക്കാൻ മുമ്പ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് സംഗീത് അനുമതി നൽകിയിരുന്നു. വീടിന് സമീപമുള്ള കീഴാറൂർ കടവ് പാലത്തിന് വേണ്ടിയും പഞ്ചായത്തധികൃതർ മണൽ എടുക്കാൻ സംഗീത് സമ്മതിച്ചിരുന്നു. എന്നാൽ ഈ രണ്ടവസരത്തിലും പുരയിടത്തിൽ നിന്നും മണൽ എടുക്കും മുമ്പ് സംഗീതിനെ അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നു. അതിനാൽ തന്നെ ഇക്കുറി മണലെടുക്കുന്നത് മണൽ മാഫിയയിൽ പെട്ട ചില ഗുണ്ടകളായിരിക്കുമെന്ന് സംഗീതിന് ബോധ്യപ്പെട്ടു. ഉടൻ സംഗീത് വിവരം കാട്ടാക്കട പോലിസ് സ്റ്റേഷനിൽ ഫോൺ വഴി അറിയിച്ച് വീട്ടിലേക്ക് കാറിൽ പാഞ്ഞെത്തി. സംഗീത് വീട്ടിലെത്തിയപ്പോഴേക്കും മണൽ മാഫിയ ജെ സി ബി ഉപയോഗിച്ച് 3 ലോറികളിലായി ടൺ കണക്കിന് മണൽ ലോഡ് ചെയ്തു കഴിഞ്ഞിരുന്നു.
സംഗീത് ഖനനം തടയാൻ ശ്രമം നടത്തി. തൻ്റെ പുരയിടത്തിൽ നിന്നും ജെ സി ബി പുറത്തു പോകുന്നത് തടയാനായി സംഗീത് തൻ്റെ കാർ വീട്ടിലേക്കുള്ള വഴിയിൽ കൊണ്ടിട്ടു കാറിൽ നിന്ന് പുറത്തിറങ്ങിയ സംഗീത് ജെസിബിയെ തടഞ്ഞു.
എന്നാൽ ജെ സി ബി ഡ്രൈവർ ജെ സി ബി യുടെ മണ്ണുമാന്തുന്ന മാരകമായ ഇരുമ്പു ബക്കറ്റ് കൊണ്ട് സംഗീതിൻ്റെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. നിലവിളിയും ബഹളവും കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു. സംഗീതിനെ അയൽവാസികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എല്ലാം കഴിഞ്ഞാണ് കാട്ടാക്കട പോലീസ് 20 മിനിറ്റു കെണ്ടെത്താവുന്ന സംഭവസ്ഥലത്ത് ഒന്നര മണിക്കൂർ കഴിഞ്ഞെത്തിയത്.
പടിഞ്ഞാറൻ ഏഷ്യയിൽ ജോലി ചെയ്തിരുന്ന സംഗീത് 6 വർഷം മുമ്പാണ് ജന്മ നാട്ടിലെത്തിയത്. ബിസിനസ്സ് നടത്തി ഉപജീവനം നടത്തുന്നതിനിടെയാണ് കുടുംബത്തിൻ്റെ ഏക ആശ്രയമായ സംഗീതിൻ്റെ ജീവൻ മണൽ മാഫിയ കവർന്നെടുത്തത്. ഭാര്യ സംഗീത വീട്ടമ്മയും 6 വയസ്സുള്ള മകൻ ശ്രീഹരിയും 4 വയസ്സുള്ള മകൾ സംഗീർത്തനയും അടങ്ങുന്ന കുടുംബത്തിനെയാണ് മണൽ മാഫിയ അനാഥമാക്കിയത്.സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് നാട്ടുകാർക്കും വീട്ടുകാർക്കും നല്ലവനായി ജീവിച്ച സംഗീതിന് ശത്രുക്കൾ ആരും തന്നെയില്ലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. പോലീസ് - മണൽ മാഫിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഗൃഹനാഥൻ്റെ ക്രൂരവും മൃഗീയവുമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥലവാസികളും നാട്ടുകാരും ആരോപിച്ചു.
സംഗീത് നൽകിയ വിവരം സ്റ്റേഷനിലെ ജി ഡി ചുമതലയുള്ള ഉദ്യോഗസ്ഥൻ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് കൈമാറി. എന്നാൽ മണൽ മാഫിയ സ്ഥലം കൈയ്യേറിയ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും 20 മിനിറ്റു കൊണ്ടെത്താവുന്ന സ്ഥലത്ത് പോലീസെത്തിയത് ഒന്നര മണിക്കൂർ വൈകിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സമാനമായ റിപ്പോർട്ട് നെടുമങ്ങാട് ഡിവൈഎസ്പിയും നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 8 ന് എ.എസ്.ഐ അടക്കം നാല് പോലീസുദ്യോഗസ്ഥരെ കൃത്യ വിലോപത്തിന് റൂറൽ എസ്.പി അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു.
എ എസ് ഐ അനിൽകുമാർ , സിവിൽ പോലീസ് ഓഫീസർമാരായ ഹരികുമാർ , ബൈജു , സുകേഷ് എന്നിവരെയാണ് സസ്പെൻറ് ചെയ്തത്.
കേസിൽ പ്രത്യേക അന്വേഷണ സംഘം മെയ് 4 നാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( അന്യായമായി സംഘം ചേരൽ ) , 147 ( ലഹളയുണ്ടാക്കൽ ) , 148 ( മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ലഹള ) , 149 ( ന്യായവിരുദ്ധ സംഘത്തിലെ അംഗമാകൽ ) , 447 ( വസ്തു കൈയ്യേറ്റം ) , 379 ( മണൽ മോഷണം ) , 302 ( കൊലപാതകം ) , 212 ( കുറ്റവാളികൾക്ക് അഭയം കൊടുത്ത് ഒളിവിൽ പാർപ്പിക്കൽ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും ) , 109 (കൃത്യത്തിന് പ്രേരണയും സഹായവും നൽകൽ ) , 411 ( മോഷണമുതലായ മണൽ വഞ്ചനാപരമായി കൈപ്പറ്റൽ ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
അതേ സമയം കാട്ടാക്കട പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (1 hour ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (2 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (2 hours ago)

ഭാവനാ റിലീസിന്റെ അടുത്ത ഹിറ്റ് വരുന്നു; മാസ് മിസ്റ്ററി ത്രില്ലറുമായി 'ഭൗമ'!  (3 hours ago)

അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...  (3 hours ago)

ദുരൂഹതയും സസ്പെൻസും നിറച്ച് ദിലീപ് ചിത്രം; 'ഹെനോക്ക്' പൂജ ചിത്രങ്ങൾ വൈറൽ!  (3 hours ago)

പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ടൈഗര്‍ ഷ്‌റോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പ്രതികള്‍ പിടിയില്‍  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (3 hours ago)

Saudi Arabia പിന്തുണ പ്രഖ്യാപിച്ച് അല്‍ സിസി  (3 hours ago)

ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ട് ; അടൂർ പ്രകാശ് വിഡി സതീശനെതിരെ നിരന്തര വിമർശനം ഉന്നയിക്കുന്നതിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ  (3 hours ago)

Captain Smith Machar നടുക്കുന്ന അനുഭവം പറഞ്ഞ് പൈലറ്റ് സ്മിത്ത് മച്ചാര്‍  (3 hours ago)

വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...  (3 hours ago)

അക്ഷരങ്ങളുടെ ഉത്സവമായ നവരാത്രി മഹോത്സവം ഭാരത സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ  (3 hours ago)

Malayali Vartha Recommends