ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി; ഒടുവില്‍ കേന്ദ്രത്തിന് മനംമാറ്റം, പദ്ധതി നടപ്പാക്കും; സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് ആശ്വാസം; സംസ്ഥാനത്തിന്റെ ഇടപെടലിന്റെ ഫലമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്; സമരത്തിന്റെ വിജയമെന്ന് കോണ്‍ഗ്രസ്; ക്രെഡിറ്റാര്ക്ക്?

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കില്ലെന്ന നിലപാടില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയി. പദ്ധതി നടപാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിജയമാണെന്ന് കടകംപ്പള്ളി സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും തങ്ങള്‍ക്കാണെന്ന അവകാശ വാദമാണ് പദ്ധതി ഉദ്ഘാടന വേളയില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ നടത്തിയത്. അതുകൊണ്ടു തന്നെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ ചുണ്ടുവിരല്‍ ഉയരുന്നതും. ലോക്സഭാ തിരഞ്ഞൊടുപ്പിന് മുമ്പേ ഇഴവ സമുദായത്തിന്റെ വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപനമുണ്ടായതെന്നാണ് പ്രധാന ആരോപണം. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ബി.ജെ.പി പ്രതിരോധത്തിലായിരുന്നു. ഇതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണു സംസ്ഥാനത്തുണ്ടായത്. സി.പി.എമ്മും കോണ്‍ഗ്രസും ഇത് കേന്ദ്ര സര്‍ക്കാരിനെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും അഞ്ഞടിക്കാനുള്ള ആയുധമായിയാണ് ഉപയയോഗിച്ചത്. വിഷയം ഏറ്റവും ശക്തമായി ഏറ്റെടുത്തത് കോണ്‍ഗ്രസാണ്. ഇതിന്റെ ഭാഗമായി അരുവിപ്പുറം മുതല്‍ ശിവഗിരിവരെ ഒ.ബി.സി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ധര്‍മ്മയാത്ര എന്ന എന്ന പേരില്‍ പദയാത്ര സമരം സംഘടിപ്പിക്കുകയുമുണ്ടായി. സി.പി.എമ്മിന്റെ നേതൃത്വത്തിലും സമരങ്ങള്‍ നടന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തും നല്‍കിയിരുന്നു. ഒപ്പം കേന്ദ്രമന്ത്രി വി. മുരളീധരന് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതൃത്വം കൂടി ഇടപെട്ടതോടെ പദ്ധതി വീണ്ടും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
2017 ഓഗസ്റ്റ് മാസത്തില്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 525 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങളിലൊന്നായിരുന്നു ശിവഗിരി ടൂറിസം സര്‍ക്ക്യൂട്ട് പദ്ധതി. കേന്ദ്രത്തിന്റെ സ്വദേശി ദര്ശന് പദ്ധതിയിലുള്പ്പൊടുത്തി ശിവഗിരി, ചെമ്പഴന്തി ഗുരുകുലം, കുന്നപാറ, അരുവിപ്പുറം എന്നീ ഇടങ്ങളെ ബന്ധിപ്പിച്ചുള്ള വിപുലമായ പദ്ധതി വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതില്‍ ശിവഗിരി പദ്ധതി അംഗീകരിക്കപ്പെട്ടു. കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2019 ഫെബ്രുവരിലായിരുന്നു ഇത്. അന്നത്തെ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വേദിയിലെ പെരുമാറ്റവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. സാധാരണ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് ഉദ്ഘാടകനായി കേന്ദ്രമന്ത്രി വരുന്നത് പതിവില്ല. ഈ പതിവ് തെറ്റിച്ച് ഉദ്ഘാടകനായ കണ്ണന്താനം ഉദ്ഘാടന ചടങ്ങില്‍ എല്ലാ തിരികളും സ്വയം കൊളുത്തുകയും ചെയ്തു. അടുത്തു നിന്ന സ്വാമി വിശുദ്ധാനന്ദയ്ക്കോ മന്ത്രി കടകംപള്ളി സുരേന്ദ്രനോ തിരികൊളുത്താന്‍ അവസരം കിട്ടിയതുമില്ല. ഇത് അല്പത്തമായിപ്പോയെന്ന വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഹൈന്ദവാചാരപ്രകാരമാണ് എല്ലാ തിരികളും കത്തിച്ചതെന്നാണ് അല്‍ഫോണ്‍സ് പ്രതികരിച്ചത്.
550 കോടി രൂപയുടെ കേന്ദ്രപദ്ധതികളാണ് കേരളത്തിലെ ടൂറിസം മേഖലയില്‍ നടപ്പാക്കുന്നതെന്നാണ് അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്. ടൂറിസം കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. കേരളത്തില്‍ വ്യവസായം കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ടൂറിസമാണ് നമ്മുടെ ഭാവി. ആഭ്യന്തര ടൂറിസ്റ്റുകളില്‍ 70 ശതമാനവും മതപരമായ കേന്ദ്രങ്ങളിലാണ് പോകുന്നത്. ശിവഗിരി പോലുള്ള മനോഹരമായ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണം. 133 ആരാധനാലയങ്ങള്‍ക്കായി 85 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
67 കോടിയുടെതാണ് സര്‍ക്യൂട്ട് പദ്ധതി. ഇത് ടെന്‍ഡര്‍ ഘട്ടത്തില്‍ എത്തിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് പദ്ധതികളെല്ലാം ഉപേക്ഷിച്ചതായി കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. ഇതാണ് ഇപ്പോള്‍ വീണ്ടും നടപ്പാക്കാന്‍ തയാറാകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിസകരണമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സംസ്ഥാന ബി.ജെ.പി നേതാക്കളുടെ വാദം. അതെസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോയതിലുള്ള അമര്‍ഷമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നുമായിരുന്നു മറുവാദം. ഗുരുദേവന് ജനിച്ച ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം, കോലത്തുകര ശിവക്ഷേത്രം, കുന്നുംപാറ സുബ്രമണ്യക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീക്ഷേത്രം, തോന്നയ്ക്കല്‍ കുമരനാശാന്‍ സ്മാരകം, കായിക്കര കുമരനാശാന്‍ സ്മാരകം, ശിവഗിരി എന്നിവിടങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍ക്യൂട്ടാണ് പദ്ധതി.
https://www.facebook.com/Malayalivartha


























