ബാക്ക് ഡോര്‍ എന്ന പേരിൽ പ്രൈസ് വാട്ടര്‍ കൂപ്പര്‍ സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാന്‍ ഒരുങ്ങുന്നു; ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പ്രൈസ് വാട്ടര്‍ കൂപ്പര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രൈസ് വാട്ടര്‍ കൂപ്പര്‍ സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാന്‍ ഒരുങ്ങുകയാണെന്നും, ഇതിന് ധനവകുപ്പ് അനുമതി നല്കി കഴിഞ്ഞുവെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപണമുന്നയിച്ചു. ബാക്ക് ഡോര്‍ എന്ന പേരിലാണ് ഓഫീസ് തുറക്കുന്നത്. ഫയലില്‍ ഗതാഗതമന്ത്രി മാത്രം ഒപ്പിട്ടാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹെസ്സുമായിട്ടുള്ള ധാരണാപത്രത്തിന്റെ കാര്യമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പരാമര്‍ശിച്ച മറ്റൊരു കാര്യം. ധരണാപത്രം ഒപ്പിട്ടിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ 2019 ജൂണ്‍ 29ന് ധാരണാപത്രം ഒപ്പിട്ടെന്ന് ഹെസ്സിന്റെ വെബ്സൈറ്റില്‍ കാണുന്നുണ്ട്. ചുരുക്കത്തില്‍ കച്ചവടം ആദ്യം ഉറപ്പിക്കുകയും പിന്നീട് കണ്‍സല്‍ട്ടന്‍സിയെ നിയമിക്കുകയും ചെയ്യുന്ന കച്ചവടമാണ് ഇവിടെ നടക്കുന്നത്. ധനകാര്യവകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ശക്തമായി എതിര്‍ത്തിട്ടും, നടപ്പിലാക്കാന്‍ കഴിയില്ല എന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് യോഗം വിളിച്ച് കണ്‍സല്‍ട്ടന്‍സി കൊടുത്തത്.
https://www.facebook.com/Malayalivartha