സര്ദാര് ഇഖ്ബാല് സിംഗ് ലാല്പുര ദേശീയ ന്യൂനപക്ഷ കമ്മിഷന് ചെയര്മാനായി ചുമതലയേറ്റു

പഞ്ചാബില് നിന്നുള്ള മുന് ഐ.പി.എസ് ഓഫീസറും ബി.ജെ.പി നേതാവുമായ സര്ദാര് ഇഖ്ബാല് സിംഗ് ലാല്പുര ദേശീയ ന്യൂനപക്ഷ കമ്മിഷന് ചെയര്മാനായി ചുമതലയേറ്റു. പഞ്ചാബ് തിരഞ്ഞെടുപ്പ് കൂടി മുന്നില് കണ്ടാണ് ബി.ജെ.പി ദേശീയ വക്താവായിരുന്ന ലാല്പുരയ്ക്ക് ന്യൂനപക്ഷ കമ്മിഷന് അദ്ധ്യക്ഷ സ്ഥാനം നല്കിയത്.
ചടങ്ങില് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര് അബ്ബാസ് നഖ്വിയും സംബന്ധിച്ചു.പഞ്ചാബിലെ രൂപ്നഗര് ജില്ലയില് നിന്നുള്ള ലാല്പുര 1981 ഏപ്രിലില് ഖാലിസ്ഥാന് ഭീകരന് ഭിദ്രന്വാലയെ അറസ്റ്റു ചെയ്ത മൂന്ന് ഓഫീസര്മാരില് ഒരാളാണ്.
https://www.facebook.com/Malayalivartha

























