കോട്ടയം ജില്ലയിൽ ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം ജില്ലയിൽ പുതിയതായി ഒൻപത് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്നും അഞ്ചു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും ഹോം ക്വാറന്റീനിലായിരുന്നു. വിദേശത്ത് ചികിത്സയ്ക്കുശേഷം കൊവിഡ് മുക്തയായി നാട്ടിലെത്തിയ യുവതിയും ഒരു കുടുംബത്തിലെ നാലു പേരും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. ഏഴു പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha