വാദി പ്രതിയാകുന്നു; ജൂൺ 23 ന് മനോരമ ന്യൂസ് ചാനലിന് നൽകിയ ലൈവ് വാർത്തയ്ക്കിടെ ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടിയെ തിരിച്ചറിയുന്ന വിധത്തിലുള്ള പരാമർശം അരുൺ പ്രകാശും ന്യൂസ് റീഡറും നടത്തി എന്ന് ആരോപണം ; രഹന ഫാത്തിമയ്ക്കെതിരേ പരാതി നൽകിയ അഭിഭാഷകനും മനോരമ ന്യൂസ് ചാനലിനുമെതിരേ പോക്സോ പ്രകാരം കേസെടുത്ത് പോലീസ്

നഗ്നമേനിയിൽ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ കൊണ്ട് ചിത്രരചന നടത്തിയതിന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് എതിരേ പരാതി നൽകിയ അഭിഭാഷകനും സംഭവത്തെ കുറിച്ച് ചർച്ച നടത്തിയ ന്യൂസ് ചാനലിനുമെതിരേ കേസെടുത്ത് പോലീസ്.. പോക്സോ നിയമത്തിന്റെ 23, 24(4) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
തിരുവനന്തപുരം സ്വദേശിയും ആക്ടിവിസ്റ്റുമായ ടി.എസ്. ആശിഷിന്റെ പരാതി പ്രകാരമാണ് അഡ്വ. എ.വി. അരുൺ പ്രകാശ് തിരുവല്ല, മനോരമ ന്യൂസ് ചാനലിലെ വാർത്താ വായനക്കാരൻ എന്നിവർക്കെതിരേ തിരുവല്ല പൊലീസ് കേസെടുത്തത്. ഗവ. പ്ലീഡറോട് നിയമോപദേശം തേടിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് തിരുവല്ല എസ് എച്ച് മലയാളിവർത്തയോട് പറഞ്ഞു. അഭിഭാഷകനെതിരായ പരാതി നിലനിൽക്കില്ലെന്നും എന്നാൽ ചാനൽ ന്യൂസ് റീഡർക്ക് എതിരേയുള്ളത് നിലനിൽക്കുമെന്നുമാണ് പോലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ ചാനലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അരൂർ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറി എന്നും അവിടെ പുതിയ കേസ് രജിസ്റ്റർ ചെയ്തു എന്നും അദ്ദേഹം അറിയിച്ചു.
രഹന ഫാത്തിമയ്ക്കെതിരേ അഡ്വ. എ.വി. അരുൺ പ്രകാശ് ആണ് തിരുവല്ല സ്റ്റേഷനിൽ കേസ് കൊടുത്തിരുന്നത്. പരാതി പിന്നീട് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. . പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് വീണ്ടും രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരികയാണ്. ജൂൺ 23 ന് മനോരമ ന്യൂസ് ചാനലിന് നൽകിയ ലൈവിൽ ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടിയെ തിരിച്ചറിയുന്ന വിധത്തിലുള്ള പരാമർശം അരുൺ പ്രകാശും ന്യൂസ് റീഡറും നടത്തിയെന്നും അത് പോക്സോ വകുപ്പിന്റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു. നിയമം അറിയാവുന്ന അഭിഭാഷകൻ ഇത്തരമൊരു പരാമർശം നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രഹനയ്ക്കെതിരേ പരാതി നൽകിയതിന്റെ വിരോധം തീർക്കാനാണ് അവരുടെ സുഹൃത്ത് ഇത്തരമൊരു പരാതി നൽകിയത് എന്നാണ് വിവരം. രഹനയ്ക്കെതിരേ താൻ നൽകിയ പരാതിയിൽ പോക്സോ വകുപ്പ് ചേർക്കാൻ മടിച്ച പൊലീസാണ് ഇപ്പോൾ ആക്ടിവിസ്റ്റിന്റെ പരാതിയിൽ ചാടിക്കയറി നടപടി എടുത്തിരിക്കുന്നത് എന്ന് അരുൺ പ്രകാശ് പറഞ്ഞു. കേസ് നിലനിൽക്കില്ല എന്ന നിയമോപദേശമാണ് അരുണിനും ലഭിച്ചിരിക്കുന്നത്. അതേ സമയം, രഹനയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി.
കേസ് പഠിക്കാൻ സാവകാശം വേണമെന്ന പ്രതിഭാഗം വക്കീലിന്റെ ആവശ്യം അനുവദിച്ചാണ് കേസ് നീട്ടിയത്. എന്നാൽ, ഇതിൽ കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. അഡ്വ. ശശിത് പണിക്കരാണ് അരുൺ പ്രകാശിന് വേണ്ടി ഹർജി നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























