തിരുവനന്തപുരത്ത് നന്ദാവനം എആർ ക്യാംപിലെ ഉദ്യോഗസ്ഥന് കോവിഡ് ; ഉറവിടം വ്യക്തമല്ല
ജില്ലയിൽ പൊലീസുകാരന് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി . നന്ദാവനം എആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഉറവിടം വ്യക്തമല്ല. 28ന് രോഗലക്ഷണം കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തെ . സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നു.
തലസ്ഥാനത്ത് ഉറവിടം അറിയാത്ത കോവിഡ് കേസുകൾ കൂടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. രാവിലെ മന്ത്രി കടകം പള്ളി കാര്യങ്ങൾ പറഞ്ഞിരുന്നു. സ്ഥിതി വളരെ ആശങ്ക ജനകമായി തന്നെ തുടരുകയാണ്. തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക മാത്രമേ മാർഗമുള്ളൂവെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ. കൂടുതൽ സ്ഥലങ്ങൾ കൺടെയിൻന്മെന്റ് സോണുകളാക്കാൻ തീരുമാനം. മാരായമുട്ടത്ത് നിന്ന് സേലത്തിൽ എത്തിയ ആൾക്ക് കോവിഡ് സ്ഥിതീകരിച്ചതോടെയാണ് ഇത്രത്തിൽ ഒരു ആശങ്ക ഉളവാക്കുന്ന സാഹചര്യം എത്തിയത്. ഇപ്പോൾ ജില്ലയിൽ പൊലീസുകാരന് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha