വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസ്; വിജിലന്‍സും എന്‍ഫോഴ്സ്മെന്റും രണ്ടു തട്ടില്‍; വിജിലന്‍സിനെതിരെ എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍
മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസില്‍ വിജിലന്‍സും എന്‍ഫോഴ്സമെന്റും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. വിജിലന്‍സ് അന്വേഷണ വിവരങ്ങളും രേഖകളും കൈമാറിന്നില്ലെന്നാണ് എന്‍ഫോഴ്മെന്റിന്റെ പരാതി. ഇക്കാര്യം ഹൈക്കോടതിയെ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഞ്ച് തവണ കത്ത് അയച്ചിട്ടും വിജിലന്‍സില്‍ നിന്ന് മറുപടിയുണ്ടായിട്ടില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചത്.
നോട്ട് നിരോധന സമയത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ നെളുപ്പിച്ചുവെന്നതാണ് കേസ്. ഈ കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം എന്‍ഫോഴ്സ്മെന്റ് മുന്‍ മന്ത്രിക്കെതിരെ പ്രഥമിക അന്വേഷണം തുടങ്ങിയത്. നിലവില്‍ ഏതാനും സാക്ഷിമൊഴി മാത്രമാണ് കൈമാറിയിട്ടുള്ളതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. ലഭ്യമായ വിവത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം തുടങ്ങിയെന്നും സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha