ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും; 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍
ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും . ന്യൂമോണിയ ബാധയെ തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 66 കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയിലായിരുന്ന എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു . 29 മുതല്‍ ഇവര്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 72 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനിലാക്കുകയും ചെയ്തു . ഇവര്‍ ചികിത്സ തേടിയ ചെല്ലാനം ക്വാര്‍ട്ടിന ആശുപത്രി അടച്ചിടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി .
തൊഴിലുറപ്പ് തൊഴിലാളിക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. ഇവര്‍ താമസിക്കുന്ന പതിനഞ്ചാം വാര്‍ഡ് കണ്ടെയിന്മെന്റ് സോണാക്കുകയും ചെയ്യും . രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭര്‍ത്താവും മകനും ചെല്ലാനം ഹാര്‍ബര്‍ തൊഴിലാളികളാണ് . അതുകൊണ്ട് തന്നെ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും .
https://www.facebook.com/Malayalivartha