Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം

03 JULY 2020 06:43 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഡോക്ടറെ കണ്ട് ചികിത്സ തേടാം. അതും സൗജന്യമായി. കേരളത്തിന്റെ ടെലിമെഡിസിന്‍ പദ്ധതി ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. ഇപ്പോള്‍ തന്നെ ഈ പദ്ധതി രാജ്യത്ത് രണ്ടാംസ്ഥാനത്ത് എത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറയുന്നു. ഇതുവരെ 2831 കണ്‍സള്‍ട്ടേഷനുകളാണ് നടത്തിയത്.

സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് ജനറല്‍ ഒ.പി.യുടെ പ്രവര്‍ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള എന്‍.സി.ഡി. ഒപി. സാധാരണ രോഗങ്ങള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശതയനുഭവിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലയിലുള്ളവര്‍ക്കും പകര്‍ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓണ്‍ലൈന്‍ ചികിത്സാ പ്ലാറ്റ്‌ഫോമാണ് ഇത്. ഈ കോവിഡ് കാലത്ത് ആശുപത്രികളില്‍ പോയി തിരക്ക് കൂട്ടാതെ വീട്ടില്‍ വെച്ച് തന്നെ വളരെ ലളിതമായ ഈ സേവനം ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
പരിശീലനം ലഭിച്ച വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് ഇസഞ്ജീവനി വഴി ഓണ്‍ലൈന്‍ സേവനം നല്‍കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഡയബെറ്റിക്‌സ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ആര്‍സിസി തിരുവനന്തപുരം, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട് തിരുവനന്തപുരം തുടങ്ങിയ ആതുരശുശ്രൂഷ രംഗത്തെ മികവുറ്റ സ്ഥാപനങ്ങള്‍ ടെലി മെഡിസിനായി കൈ കോര്‍ക്കുകയാണ്. ദിവസവും 30ഓളം ഡോക്ടര്‍മാരാണ് വിവിധ ഷിഫ്റ്റുകളില്‍ സേവനം അനുഷ്ഠിക്കുന്നത്.
കൂടുതല്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ ഉപയോഗിച്ചു വരികയാണ്. ജയിലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇസഞ്ജീവനി സേവനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. കോവിഡ് ചികിത്സിച്ച് ഭേദമാക്കിയ ഒരു റിമാന്‍ഡ് പ്രതിക്ക് തുടര്‍ചികിത്സക്കായി പാലക്കാട് ജില്ലാ ജയില്‍ ഇസഞ്ജീവനി സംവിധാനം ഉപയോഗപ്പെടുത്തി. പാലിയേറ്റീവ് ഹെല്‍ത്ത് വോളണ്ടിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തുമ്‌ബോള്‍ ഇതിന്റെ സേവനം വീട്ടുകാരെ മനസിലാക്കിക്കൊടുക്കാനും ഡോക്ടറുടെ സേവനം ലഭ്യമാക്കിക്കൊടുക്കാനും സാധിക്കും.
തികച്ചും സര്‍ക്കാര്‍ സംരഭമായ ഇസഞ്ജീവനിയില്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ഈ പദ്ധതി പ്രകാരം ഡോക്ടറെ കാണാന്‍ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ദിശ 1056 നമ്ബരില്‍ ബന്ധപ്പെടാവുന്നതാണ്.


എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

കമ്ബ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉള്ളയാര്‍ക്കും വളരെ ലളിതമായി ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും, സ്ഥാപന മേധാവിയുടെ നമ്ബര്‍ ഉപയോഗിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ചികിത്സ തേടാവുന്നതാണ്.

1. ആദ്യമായി https://esanjeevaniopd.in/kerala എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക2. സൈറ്റിന്റെ മുകള്‍വശത്തായി കാണുന്ന പേഷ്യന്റ് രജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക

3. പേഷ്യന്റ് രജിസ്‌ട്രേഷന്‍ കോളത്തിനകത്ത് മൊബൈല്‍ നമ്ബര്‍ ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക

4. മൊബൈലില്‍ വരുന്ന ഒടിപി ടൈപ്പ് ചെയ്യുക

5. ഇനി വരുന്ന പേഷ്യന്റ് രജിസ്‌ട്രേഷന്‍ കോളത്തില്‍ പേരും വയസും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്ബര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക

6. ഇത് കഴിഞ്ഞ് ലോഗിന്‍ ആകാന്‍ സമയമാകുമ്‌ബോള്‍ മൊബൈലില്‍ മെസേജ് വരും. അപ്പോള്‍ മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയൂ

7. മൊബൈലില്‍ വരുന്ന പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്ബര്‍ എന്നിവ ടൈപ്പ് ചെയ്യുമ്‌ബോള്‍ ക്യൂവിലാകും

8. ഉടന്‍ തന്നെ ഡോക്ടര്‍ വീഡിയോ കോള്‍ വഴി വിളിക്കും

9. കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ ശേഷം മരുന്നിന്റെ കുറുപ്പടി അവിടെ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (18 minutes ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (24 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (41 minutes ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (55 minutes ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (1 hour ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (1 hour ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (1 hour ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (1 hour ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (2 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (2 hours ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (2 hours ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (2 hours ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (2 hours ago)

മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന്റെ റോളെന്ത്? മുഖ്യമന്ത്രി സതീശനെ വിളിച്ചോ?  (2 hours ago)

പവന്റെ വിലയിൽ 480 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends