പട്ടാപ്പകല്‍ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു
പട്ടാപ്പകല്‍ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിനെ മാരകായുധങ്ങളുമായി കാറിലെത്തിയ നാലംഗസംഘം വെട്ടിക്കൊന്നു. താന്ന്യം കുറ്റിക്കാട്ട് വീട്ടില്‍ സുരേഷിന്റെ മകന് ആദര്‍ശാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ താന്ന്യം വെള്ളിയാഴ്ച ചന്തയ്ക്ക് വടക്കുഭാഗം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ആദര്‍ശ് വീടിനു സമീപത്തെ ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ സംഘം യുവാവിനെ പുറത്തേക്ക് വിളിച്ചുവരുത്തി റോഡിലിട്ട് വെട്ടുകയായിരുന്നു. അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു.
ഓടിക്കൂടിയ സമീപവാസികളാണ് ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ആദര്‍ശ് വൈകിട്ടോടെ മരിച്ചു. പ്രദേശത്തെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവാവ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്റ്റേഷന് ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളുമാണ്. 2018 ലെ വിഷുദിനത്തില്‍ എതിര്‍സംഘത്തിന്റെ ആക്രമണത്തില്‍ ആദര്‍ശിന് മാരകമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്ക് ശേഷം സുഖംപ്രാപിച്ചു വരുന്നതിനിടെയാണ് ആക്രമണം നടന്നത്.
https://www.facebook.com/Malayalivartha