കണ്ടെയ്ന്മെന്റ് സോണിലെ ഉപയോക്താവ് വൈദ്യുതി മീറ്റര്‍ റീഡിങ് സ്വയം നടത്തണം, മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നിര്‍ദേശം നല്‍കും
വൈദ്യുതി വകുപ്പിന് കോവിഡ് കണ്ടെയ്ന്മെന്റ് മേഖലയിലുള്ള ഉപയോക്താക്കളുടെ മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ മീറ്റര്‍ റീഡര്‍മാര്‍ ഫോണില്‍ നല്കുന്ന നിര്‍ദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം എടുത്തു വാട്സാപ്പില്‍ അയച്ചാല്‍ മതിയെന്നു വൈദ്യുതി ബോര്‍ഡ് ചെയര്മാന് എന്‍.എസ്.പിള്ള അറിയിച്ചു.
മീറ്റര്‍ റീഡിങ്ങിനു സമയമാകുമ്പോള്‍ ബോര്‍ഡ് അറിയിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര് തയാറാക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്വയം മീറ്റര്‍ റീഡിങ് എടുക്കാന്‍ താല്പര്യമില്ലാത്തവര്ക്കു ശരാശരി ഉപയോഗം കണക്കാക്കി ബില്‍ നല്‍കുകയും പിന്നീടു റീഡിങ് എടുക്കുമ്പോള്‍ അതിനനുസരിച്ചു തുക ക്രമീകരിച്ചു കൊടുക്കുകയും ചെയ്യും.
സ്വയം റീഡിംഗ് എടുക്കുന്ന പദ്ധതി വിജയിച്ചാല്‍ റീഡിങ് എടുക്കാന്‍ സമയമാകുമ്പോള്‍ ഉപയോക്താവിന് എസ്എംഎസ് ലഭിക്കും. താല്പര്യമുള്ളവര് മീറ്ററിന്റെ പടം എടുത്ത് നിശ്ചിത ലിങ്കില്‍ അപ്ലോഡ് ചെയ്താല്‍ മതിയാകും. എസ്എംഎസ് സംവിധാനം നിലവില്‍ വരുന്നതു വരെയാണു മീറ്റര്‍ റീഡര്‍ ഫോണില്‍ വിളിച്ചു പടം എടുത്തു വാട്സാപ്പില്‍ ഇടാന്‍ ആവശ്യപ്പെടുക. പല ഉപയോക്താക്കളും ഫോണ്‍ നമ്പര്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്യാത്തതു തടസ്സമാണെന്നു ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha