ഇരുവഴിഞ്ഞി പുഴയിലെ പുല്ലൂരാംപാറ പത്തായപ്പാറയില്‍ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി, സുഹൃത്ത് പുഴയിലിറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും....
ഇരുവഴിഞ്ഞി പുഴയിലെ പുല്ലൂരാംപാറ പത്തായപ്പാറയില്‍ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി. സമീപവാസിയായ ചാരനാല്‍ ഷിനോയിയുടെ മകന് ജയിംസിനെയാണ്? (22)കാണാതായത്. സുഹൃത്തിനൊപ്പം പുഴയോരത്ത് എത്തിയപ്പോള്‍ കാല് വഴുതി ഒഴുക്കില്പെടുകയായിരുന്നുവത്രെ. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം നടന്നത്. സുഹൃത്ത് പുഴയിലിറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പെടുകയായിരുന്നുവെന്ന് പറയുന്നു.
ഈ സമയം പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരും മുക്കത്തു നിന്നെത്തിയ അഗ്നിശമന സേനയും രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
"
https://www.facebook.com/Malayalivartha