അട്ടപ്പാടിയിലെ വീട്ടിക്കുണ്ട് ഭാഗത്ത് അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു...
അട്ടപ്പാടിയിലെ വീട്ടിക്കുണ്ട് ഭാഗത്ത് അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. അഞ്ച് വയസ്സ് തോന്നിക്കുന്ന കുട്ടികൊമ്പനാണ് ചരിഞ്ഞത്. ആനയുടെ കീഴ്ത്താടി നീരുവെച്ച് വീര്‍ത്ത നിലയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സമീപത്തെ കോളനിവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗളി റേഞ്ച് ഓഫിസര്‍ ഉദയന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തിയിരുന്നു.
തുടര്‍ന്ന് അഗളി വെറ്ററിനറി സര്ജന് നവീന്‍ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നല്കാന് ശ്രമിച്ചെങ്കിലും ആന അക്രമാസക്തമായതിനാല്‍ കഴിഞ്ഞില്ല. വൈകുന്നേരത്തോടെ ആന നിലത്ത് കിടക്കുന്ന അവസ്ഥയിലായി. കീഴ്ത്താടിക്ക് വ്രണമുണ്ടായ സാഹചര്യത്തില്‍ ആന ദിവസങ്ങളായി ഭക്ഷണം കഴിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഇതാകാം അവശതക്ക് കാരണമായതെന്നും കരുതുന്നതായി ഡോക്ടര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha