വിദ്യാര്‍ഥിയുടെ കഴുത്തില്‍ ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയര്‍ കുരുങ്ങി മരിച്ചു
തൃശ്ശൂരില്‍ ബോക്സിങ് പഞ്ചിങ് ബാഗിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന് ഹരികുമാറിന്റെ മകന് ശ്രീദേവന്‍ (15) മരിച്ചു. കീരാലൂര് സല്സബീല് ഗ്രീന്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആണ്. സംസ്കാരം പിന്നീട്.
എരവിമംഗലത്തെ അമ്മയുടെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ് അപകടം. വീടിന്റെ മുകളിലെ നിലയില്‍ ബോക്സിങ്ങിനുള്ള പഞ്ചിങ് ബാഗില്‍ പരിശീലിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു.
ഈ സമയം അമ്മയുടെ മാതാപിതാക്കള്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അപകടവിവരം വൈകിയാണ് അറിഞ്ഞത്. ഒല്ലൂര്‍ പൊലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.
എംജി യുണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനാണ് ഹരികുമാര്‍. അമ്മ ഷിമി വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ.
https://www.facebook.com/Malayalivartha