നെടുമ്പാശേരിയില് മോശം കാലാവസ്ഥയിലും വിമാനമിറക്കാന് സഹായകമാവുന്ന അത്യാധുനിക റണ്വേ ലൈറ്റിങ്

എജിഎല് സംവിധാനത്തിലെ ഏറ്റവും ഉയര്ന്ന വിഭാഗമായ കാറ്റഗറി മൂന്നിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എയ്റോനോട്ടിക്കല് ഗ്രൗണ്ട് ലൈറ്റിങ് (എജിഎല്) സംവിധാനം ഉയര്ന്നു.
വിമാനത്താവളത്തില് റണ്വേ നവീകരിച്ചപ്പോള് എജിഎല് സംവിധാനവും പുതുക്കുകയായിരുന്നു.
ദക്ഷിണേന്ത്യയില് ബെംഗളൂരുവില് മാത്രമാണ് ഈ അത്യാധുനിക റണ്വേ ലൈറ്റിങ് സംവിധാനമുണ്ടായിരുന്നത്.
മോശം കാലാവസ്ഥയിലും പൈലറ്റിന് ഏറ്റവും സുരക്ഷിതമായി വിമാനം നിലത്തിറക്കാന് കാറ്റഗറി-3 ലൈറ്റിങ് സഹായിക്കും.
സിയാല് മാനേജിങ് ഡയറക്ടര് വി.ജെ. കുര്യന് പുതിയ ലൈറ്റിങ് സ്വിച്ചോണ് ചെയ്തു. എയര്പോര്ട്ട് ഡയറക്ടര് എ.സി.കെ. നായര്, എക്സിക്യൂട്ടീവ് ഡയറക്ടര് എ.എം. ഷബീര്, ജനറല് മാനേജര് പി.ജെ. ടോണി, സീനിയര് മാനേജര് സ്കറിയ ഡി. പാറയ്ക്ക എന്നിവര് പങ്കെടുത്തു.
https://www.facebook.com/Malayalivartha

























