കോവിഡ് അതിജീവന പദ്ധതികളുടെ ഭാഗമായി ആനകള്ക്ക് ആഹാരം : പദ്ധതി ഉദ്ഘാടനം ചെയ്തു

കോവിഡ് അതിജീവന പദ്ധതികളുടെ ഭാഗമായി ആനകള്ക്കുള്ള ആഹാര വിതരണ പദ്ധതിയുടെ ഉദ്ഘാടനം കുമളി എലിഫന്റ് ക്യാംപില് ഇ.എസ് ബിജിമോള് എംഎല്എ നിര്വഹിച്ചു. മൃഗസംരക്ഷണ വകുപ്പാണ് ആനകള്ക്കും പശുക്കള്ക്കും ഭക്ഷ്യവസ്തുക്കള് ലഭ്യമാക്കുന്നത്. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ 15 വയസ്സിന് മുകളില് പ്രായമുള്ള 20 ആനകള്ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ദിവസവും 400 രൂപ വിലവരുന്ന ഭക്ഷണ വസ്തുക്കള് 40 ദിവസത്തേക്ക് എന്ന കണക്കിലാണ് ആനകള്ക്ക് നല്കുന്നത്. 20 ആനകള്ക്കായി 2400 കിലോഗ്രാം വീതം അരിയും റാഗിയും 3200 കിലോഗ്രാം ഗോതമ്പും 400 കിലോ മുതിരയും ചെറുപയറും 80 കിലോ ഉപ്പും 8 കിലോഗ്രാം മഞ്ഞള്പ്പൊടിയും 120 കിലോ ശര്ക്കരയും നല്കും.ആനകള്ക്ക് ഭക്ഷണ വസ്തുക്കള് ലഭ്യമാക്കാന് 3.2 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ആനകള്ക്കും പശുക്കള്ക്കും ചേര്ന്ന് ഭക്ഷ്യവസ്തുക്കള് ലഭ്യമാക്കാന് 23 ലക്ഷം രൂപയാണ് മൃഗസംരക്ഷണവകുപ്പ് ജില്ലയില് ചെലവഴിക്കുന്നത്. ഇടുക്കി ജില്ലയില് കോവിഡ് നിരീക്ഷണത്തില് കഴിയുന്ന ക്ഷീരകര്ഷകരെ സഹായിക്കാന് 741 പശുക്കള്ക്ക് മൃഗസംരക്ഷണ വകുപ്പ് കാലിത്തീറ്റ നല്കി. ഓരോ പശുവിനും നൂറ് കിലോ കാലിത്തീറ്റയെന്ന കണക്കില് കേരള ഫീഡ്സ് മുഖേനയാണ് കാലിത്തീറ്റ എത്തിച്ചത്. ആകെ 1482 ചാക്ക് കാലിത്തീറ്റ ജില്ലയിലെ 41 പഞ്ചായത്തുകളിലായി വിതരണം ചെയ്തു.19,78,470 രൂപയാണ് ഇതിനായി വകയിരുത്തിയിരുന്നത്.
https://www.facebook.com/Malayalivartha

























