ചമ്പക്കര മാര്‍ക്കറ്റില്‍ പരിശോധന: മാസ്ക്കുമില്ല, സാനിറ്റൈസറുമില്ല... അമ്പതോളം പേർ അറസ്റ്റിൽ; മാർക്കറ്റ് അടച്ചിടുമെന്നു മുന്നറിയിപ്പ്...
ചമ്പക്കര മാര്‍ക്കറ്റ് അടച്ചിടുമെന്ന് മുന്നറിയിപ്പ്... . .. എറണാകുളം ചമ്പക്കര മാർക്കറ്റിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പോലീസും നഗരസഭയും പരിശോധന നടത്തിയത്. ഒന്നര മണിക്കൂർ നീണ്ടു നിന്ന പരിശോധനയിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ലംഘിച്ചാണ് മാർക്കറ്റിനുള്ളിൽ കച്ചവടം നടത്തുന്നത് എന്ന് കണ്ടെത്തി . കൃത്യമായി മാസ്ക് ധരിക്കാത്തവർ, കൂട്ടം കൂടി നിന്നവർ, വ്യക്തമായ കാരണങ്ങളില്ലാതെ മാർക്കറ്റിൽ എത്തിയവർ ഉള്‍പ്പെടെ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു
നഗരസഭാ സെക്രട്ടറി, കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ ഒരു കട ഡിസിപിയുടെ നേതൃത്വത്തിൽ അടപ്പിക്കുകയും ചെയ്തു. പലരും മാസ്ക് ധരിക്കാതെയാണ് മാർക്കറ്റിലേക്ക് എത്തിയത്.സാമൂഹിക അകലവും പാലിക്കപ്പെട്ടിരുന്നില്ല.
നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ മാർക്കറ്റ് അടച്ചിടേണ്ടിവരും എന്നും നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്... മാർക്കറ്റിലെ എൻട്രി എക്സിറ്റ് പോയിന്റുകളിൽ പോലീസ് പരിശോധനയും ഉണ്ടാകും.
എറണാകുളത്ത് സമ്പർക്കും മൂലമുള്ള രോഗബാധ കൂടുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയാനായിരുന്നു പരിശോധന. ഇനിയും പരിശോധന തുടരുമെന്ന് ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു.
https://www.facebook.com/Malayalivartha