ആ കോടിപതി ആരാണ്? സംസ്ഥാന സര്ക്കാരിന്റെ സമ്മര് ബമ്പർ ഭാഗ്യക്കുറിയില് ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്താന് കഴിയാതെ ലോട്ടറി വകുപ്പ്

സംസ്ഥാന സര്ക്കാരിന്റെ സമ്മര് ബമ്ബര് ഭാഗ്യക്കുറിയില് ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്താന് ഇനിയും കഴിഞ്ഞിട്ടില്ല.
നറുക്കെടുപ്പ് ഫലം വന്നിട്ട് ഒമ്ബത് ദിവസം പിന്നിട്ടിട്ടും സമ്മാനാര്ഹമായ ടിക്കറ്റ് ഹാജരാക്കി ഇതുവരെ ആരും എത്തിയിട്ടില്ലെന്ന് ലോട്ടറി വകുപ്പ് പറയുന്നു.
se 208304 എന്ന നമ്ബറിലുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ആറ് കോടി രൂപ സമ്മാനം ലഭിച്ചത്. ചെര്പ്പുളശ്ശേരിക്കടുത്ത് തൂതയില് വിറ്റ ടിക്കറ്റിനാണു സമ്മാനം.
ഈ മാസം 26നാണു ലോട്ടറി നറുക്കെടുത്തത്. കഴിഞ്ഞ മാര്ച്ച് 31ന് നറുക്കെടുക്കേണ്ടിയിരുന്ന സമ്മര് ബംപര് ലോക്ഡൗണ് മൂലമാണ് 26നു നറുക്കെടുപ്പ് നടത്തിയത്.
നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില് സമ്മാനാര്ഹമായ ലോട്ടറി ഹാജരാക്കി സമ്മാനം വാങ്ങണമെന്നാണു നിയമം.
https://www.facebook.com/Malayalivartha

























