എംജി സിന്ഡിക്കറ്റില് 2 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 13 സിപിഎം അംഗങ്ങള്

എംജി സര്വകലാശാല സിന്ഡിക്കറ്റില് സിപിഎം പിടിമുറുക്കി. അധ്യാപകരല്ലാത്ത ജില്ലാ കമ്മിറ്റി അംഗങ്ങള്ക്കാണ് സിന്ഡിക്കറ്റിനെ നയിക്കാനുള്ള ചുമതല. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഷാനവാസ്, എറണാകുളം ജില്ലാ കമ്മിറ്റി അംഗം എം. അനില്കുമാര് എന്നിവര് ഉള്പ്പെടുന്ന 13 അംഗ സിന്ഡിക്കറ്റ് ഇന്നലെ രൂപീകരിച്ചു. അതോടെ പാര്ട്ടി ചുമതലയുള്ള അംഗങ്ങളുടെ എണ്ണം ഇരട്ടിയായി
കഴിഞ്ഞ സിന്ഡിക്കറ്റ് നടത്തിയ വിവാദ അദാലത്തിലും മാര്ക്ക് ദാനത്തിലും സിപിഎമ്മിലെ അതൃപ്തി മൂലമാണ് ഈ തീരുമാനം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഹരികുമാര് ഉള്പ്പെടെ കഴിഞ്ഞ സിന്ഡിക്കറ്റിലെ പാര്ട്ടി നോമിനികളായ എല്ലാ അംഗങ്ങളെയും ഒഴിവാക്കി. ഡോ. എ. ജോസ്, ഡോ. എസ്. സുജാത എന്നിവരെ മാത്രം തുടരാന് അനുവദിച്ചു. എംഎല്എ പ്രതിനിധി, വിദ്യാര്ഥി പ്രതിനിധി എന്നിവരെ പിന്നീട് നിയമിക്കും.
സര്വകലാശാലയുടെ കീഴിലുള്ള പഠന സ്ഥാപനത്തിന്റെ മേധാവിയുടെ പേരും റജിസ്ട്രാര് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന അധ്യാപകന്റെ പേരും സിന്ഡിക്കറ്റിലേക്ക് ആദ്യം പാര്ട്ടി പരിഗണിച്ചിരുന്നു. ഇവര് രണ്ടുപേര്ക്കും പിന്തുണയുമായി നേതാക്കന്മാര് വന്നതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് ഷാനവാസിന്റെയും അനില്കുമാറിന്റെയും പേരുകള് നിര്ദേശിച്ചു. പി. ഷാനവാസ് കാഞ്ഞിരപ്പള്ളിയിലും എം. അനില് കുമാര് എറണാകുളത്തും നിയമസഭാ സ്ഥാനാര്ഥികളായിരുന്നു.
പി. ഷാനവാസ്, എം. അനില്കുമാര്, ഡോ. ബി. കേരളവര്മ (മുന് അസോഷ്യേറ്റ് പ്രഫ. നാട്ടകം ഗവണ്മെന്റ് കോളജ്), ഡോ. എ. ജോസ് (മുന് അസോഷ്യേറ്റ് പ്രഫ. മാന്നാനം കെ.ഇ. കോളജ്), ഡോ. ബിജു തോമസ് (പ്രിന്സിപ്പല് ഇന് ചാര്ജ്, കോട്ടയം ബസേലിയസ് കോളജ്), ഡോ. എസ്. സുജാത (പ്രിന്സിപ്പല്, ചങ്ങനാശേരി എന്.എസ്.എസ്. ഹിന്ദു കോളജ്), ഡോ. നന്ദകുമാര് കളരിക്കല് (ഡയറക്ടര്, പ്യുവര് ആന്ഡ് അപ്ലൈഡ് ഫിസിക്സ് എംജി സര്വകലാശാല), ഡോ. ബിജു പുഷ്പന് (അസോഷ്യേറ്റ് പ്രഫ, കോന്നി എസ്എഎസ് എസ്എന്ഡിപി യോഗം കോളജ്), ഡോ. വര്ഗീസ് കെ. ചെറിയാന് (പ്രിന്സിപ്പല്, മാന്നാനം സെന്റ് ജോസഫ് ട്രെയിനിങ് കോളജ്),ഡോ. മാത്യു ജോര്ജ് (പ്രിന്സിപ്പല്, നാട്ടകം ഗവ. കോളജ്),ഡോ. കെ.എം. സുധാകരന് (അസി. പ്രഫ, പെരുമ്പാവൂര് ശ്രീശങ്കര വിദ്യാപീഠം കോളജ്), പ്രഫ. പി. ഹരികൃഷ്ണന് (അസോഷ്യേറ്റ് പ്രഫ, രാജകുമാരി എന്എസ്എസ് കോളജ്), ഡോ. എസ്. ഷാജില ബീവി (അസോഷ്യേറ്റ് പ്രഫ. എറണാകുളം മഹാരാജാസ് കോളജ്) എന്നിവരാണ് സിന്ഡിക്കേറ്റ് അംഗങ്ങള്.
https://www.facebook.com/Malayalivartha

























