Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

ആനന്ദ് മഹീന്ദ്രയെപ്പോലും കയ്യിടുത്ത് മലയാളി; ‘ലൂസിഫർ’ സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച KLQ 666 നമ്പർ വില്ലീസ്​ ജീപ്പ്, ജീപ്പി​െൻറ മിനിയേച്ചർ നിർമിച്ച ഇടുക്കിക്കാരൻ അരുൺ കുമാറിനെ തേടിയെത്തിയത് സാക്ഷാൽ ആനന്ദ് മഹീന്ദ്ര

04 JULY 2020 01:29 PM IST
മലയാളി വാര്‍ത്ത

‘ലൂസിഫർ’ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച സ്​റ്റീഫൻ നെടുമ്പള്ളി എന്ന അവിസ്മരണീയ കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു,​ ചിത്രത്തിൽ അദ്ദേഹം ഉപയോഗിച്ച KLQ 666 നമ്പർ വില്ലീസ്​ ജീപ്പ്. എന്നാലിപ്പോൾ താരമായിരിക്കുന്നത് നമ്മുടെ മലയാളിയുടെ കലക്കൻ വിദ്യ തന്നെയാണ്. അങ്ങനെ ഈ ജീപ്പി​െൻറ മിനിയേച്ചർ നിർമിച്ച ഇടുക്കിക്കാരൻ അരുൺ കുമാറിനെ തേടിയെത്തിയത് സാക്ഷാൽ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം തന്നെ. അഭിനന്ദനം മാത്രമല്ല മഹീന്ദ്രയ്ക്കായി ഇത്തരം വാഹനങ്ങൾ നിർമിക്കാനുള്ള ക്ഷണവും അരുണിനെ പരിചയപ്പെടണമെന്ന ആഗ്രഹവും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. കൊല്ലം അഞ്ചൽ സ്വദേശിയായ അമൃതേഷ് എന്ന10 വയസുകാരന് വേണ്ടിയാണ് അരുൺ ഇത്തരത്തിൽ വില്ലീസ് ജീപ്പി​െൻറ മിനിയേച്ചർ ഒരുക്കിയത്.

വില്ലീസ് ജീപ്പ് പോലെ തന്നെ രൂപ ഭംഗിയും ഒരു കുട്ടിക്ക് ബാറ്ററിയുടെ കരുത്തിൽ ഓടിക്കാൻ കഴിയുമെന്നതുമാണ് ഇതി​െൻറ ഏറ്റവും വലിയ പ്രത്യേകത എന്നത്. ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണ് അമൃതേഷ് എന്ന ഒരു കുട്ടി ഇത്തമൊരു വാഹനത്തിന് അതിയായി ആഗ്രഹിക്കുന്നു എന്ന കാര്യം അരുൺ കുമാറിനെ അറിയിക്കുന്നത് പോലും. മുമ്പ് അരുൺകുമാർ തൻെറ മക്കൾക്കായി നിർമിച്ച ‘സുന്ദരി’ എന്ന ഓട്ടോയുടെ മിനിയേച്ചർ പതിപ്പ് തരംഗമായി തീർന്നിരുന്നു. അങ്ങനെ ഈ വീഡിയോ കണ്ടതിനുശേഷമാണ് അമൃതേഷ് ‘നെടുമ്പള്ളി’ ജീപ്പ് വേണമെന്ന ആഗ്രഹം അരുണിനെ അറിയിച്ചത്.

എന്നാൽ പത്തു വയസുകാരൻെറ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് അരുൺ കുഞ്ഞു ജീപ്പൊരുക്കിയത്​. തനിക്ക് ലഭിക്കുന്ന ഒഴിവ് സമയങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു നിർമാണം തുടറങ്ങിയത്. അങ്ങനെ ഏഴ് മാസം കൊണ്ടാണ് ജീപ്പിൻെറ പണി പൂർത്തിയായത്. തകിടാണ് ഈ കുഞ്ഞൻ വില്ലീസ് ജീപ്പ് നിർമിക്കാൻ ഉപയോഗിച്ചത് എന്നാണ് പറയുന്നത്. അതോടൊപ്പം തന്നെ മുന്നിൽ ഡ്രൈവർക്കുള്ള സീറ്റും പിന്നിൽ നീളത്തിലുള്ള സീറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. മൊബൈൽ ചാർജിങ്ങ് സംവിധാനവും മ്യൂസിക് സിസ്റ്റവും കൊച്ചു വില്ലീസി​െൻറ വലിയ പ്രത്യേകതയായി മാറി. ഒപ്പം സാധാരണ വാഹനങ്ങളിലേത് പോലെ തന്നെ ലൈറ്റുകളും ഇൻഡിക്കേറ്ററുമെല്ലാം ഈ വാഹനത്തിലുമുണ്ട്. യഥാർഥ വാഹനങ്ങളിലേത് പോലെ ഗിയർ ലിവർ, ആക്സിലറേറ്റർ, ബ്രേക്ക് എന്നിവയും ഇതിൽ ഉണ്ട്.

അങ്ങനെ കുട്ടി വില്ലീസ് ജീപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എത്തിയ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനത്തി​െൻറ ത്രില്ലിലാണ് അരുൺ ഇപ്പോൾ. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ആനന്ദ് മഹീന്ദ്ര അഭിനന്ദനമറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇതിനു പിന്നാലെ മഹീന്ദ്രയുടെ പ്രതിനിധി സുരേഷ് കുമാർ അരുണുമായി ബന്ധപ്പെട്ട് അദ്ദേഹം മുമ്പ് ചെയ്ത മിനിയേച്ചർ വാഹനങ്ങളുടെ ചിത്രങ്ങൾ വാങ്ങിയിരുന്നു. ഒരു എൻജിനീയറാകാനായിരുന്നു തൻെറ ആഗ്രഹമെങ്കിലും നഴ്സിങ്ങ് ജോലിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അത് തനിക്ക് ഏറെ ആനന്ദം നൽകുന്നുണ്ടെന്നുമാണ് അരുൺ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (24 minutes ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (35 minutes ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (47 minutes ago)

ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍  (51 minutes ago)

കോടതിയിൽ അലറി ശാസ്തമംഗലം അജിത്ത്..! എല്ലാ VOICE MSG-ഉം മജിസ്‌ട്രേറ്റ് കേട്ടു, 1.30 മണിക്കൂറായി വാദം  (54 minutes ago)

വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു  (1 hour ago)

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (1 hour ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (1 hour ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (2 hours ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (2 hours ago)

അടച്ചിട്ട മുറിയിലിട്ട് പൂങ്കുഴലിയെ ഉരുട്ടി തലച്ചോറുള്ളവരാ കൊടതിയിലിരിക്കുന്ന, കുഴലിയുടെ കിളി പാറി ..!രാഹുൽ പുറത്തേയ്ക്ക്  (2 hours ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തുമെന്ന് മന്ത്രി  (2 hours ago)

കൊച്ചിയില്‍ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കെ.എം മാണി സാറിന് സ്മാരകം പണിയാന്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു; വരാനിരിക്കുന്ന തലമുറ കെ.എം മാണി സാര്‍ ആരായിരുന്നെന്ന് തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (2 hours ago)

എം എൽ എയ്ക്ക് വേണ്ടി സ്ത്രീകൾ ഇറങ്ങും;രാഹുൽ ചാറ്റ് പുറത്ത് വിട്ടാൽ അതിജീവിതമാർ താങ്ങില്ല...! വിമർശനവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (3 hours ago)

Malayali Vartha Recommends